വെബ്‌സീരിസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തും, ഒരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പകരമായി ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തില്‍ അവസരം; പിന്നില്‍ നീലച്ചിത്ര റാക്കറ്റ്

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്ത വിവരമാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഈ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. രാജ് കുന്ദ്രയും നാലു പേരും തമ്മില്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചാറ്റ് വിവരങ്ങളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചിത്രീകരിച്ച നീല ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗ്, അഭിനേതാക്കളുടെ പേയ്മെന്റുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഈ ഗ്രൂപ്പിലെ ചര്‍ച്ച. പൊലീസിന് ലഭിച്ച സൂചനകള്‍ പ്രകാരം മുംബൈയില്‍ ഇത്തരത്തില്‍ നീലചിത്ര നിര്‍മാണം നടത്തുന്ന നിരവധി പ്രൊഡക്ഷന്‍ കമ്പനികളുണ്ട്. നഗരത്തിലെ നിരവധി ബംഗ്ലാവുകള്‍ വാടകയ്ക്കെടുത്താണ് ഇവ ചിത്രീകരിക്കുന്നത്.

പോണ്‍ സൈറ്റുകളിലും ചില ആപ്പുകളില്‍ ഇവ പിന്നീട് അപ്ലോഡ് ചെയ്യുന്നു. മുംബൈയിലേക്ക് ലൈം ലൈറ്റ് സ്വപ്നങ്ങളുമായെത്തുന്ന യുവതികളെയാണ് ഈ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. ഒരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പകരമായി ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തില്‍ അവസരമാണ് യുവതികള്‍ക്കും യുവാക്കള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.

Vijayasree Vijayasree :