പ്രണവ് മോഹന്‍ലാലിനും ഹൃദയം ടീമിനും ആശംസകളുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി.

”പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനും, ഹൃദയം ടീമിനും എല്ലാ ആശംസകളും” എന്നാണ് ചിരഞ്ജീവി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഒപ്പം ചിത്രത്തിന്റെ പോസ്റ്ററുമുണ്ട്.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ തിരിച്ചെത്തുന്ന ചിത്രമാണിത്. 42 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകത കൂടു ചിത്രത്തിനുണ്ട്.

Vijayasree Vijayasree :