കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടുനടക്കുന്ന രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പം….

പതിനെട്ടാം പടിയിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറുകയായിരുന്നു ചന്ദുനാഥ്. പതിനെട്ടാം പടിയ്ക്ക് ശേഷം റാമില്‍ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് റാം. ഇപ്പോള് ഇതാ ചന്ദുനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഫെബ്രുവരി 10 തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമാണെന്നും അതെ സമയം

കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടുനടക്കുന്ന രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പം ഡിന്നർ കഴിക്കാനായതിന്റെ സന്തോഷവും പങ്കുവെച്ചിരിക്കുകയാണ്

കുറിപ്പ്

മോഹന്‍ലാല്‍: ഈ അദ്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതല്‍ സിനിമയില്‍ മാത്രം കണ്ട ലാല്‍ മാനറിസും കണ്മുന്നില്‍ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം … ആ മനുഷ്യന്‍ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം.. നടന്‍, നായകന്‍, താരം, വിസ്മയം, വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്‍ക്കാന്‍ ഇടം തന്ന ദിവസം.

പൃഥ്വിരാജ് (ലാലേട്ടന്‍): സ്‌കൂള്‍ കാലം മുതല്‍ ‘ഇങ്ങനെ ആകണം വ്യക്തിത്വം’ എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ കൂട്ടുകാരോട് തര്‍ക്കിച്ചു വാദിച്ചു വളര്‍ന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളില്‍ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന്റെ പ്രശംസിക്കുകയും .. എനിക്ക് പറയാന്‍ ഉള്ള സിനിമ സ്വപ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്ത ദിവസം.

malayalam moviie

Noora T Noora T :