സത്യജിത്ത് റേയുടെ പ്രിയ താരം മാധവി മുഖര്‍ജി ആശുപത്രിയില്‍…; നടിയുടെ ആരോഗ്യ നിലയെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രമുഖ ബംഗാളി നടി മാധവി(70)മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായും, ആരോഗ്യനിലമോശമയാതിനാല്‍ നടിയെ വിവിധ പരിശോധനയ്ക്ക് വിധേയാമാക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇതിഹാസ സംവിധായകരായ സത്യജിത്ത് റേ, ഋതിക് ഘട്ട്, മൃണാള്‍ സെന്‍ എന്നിവരുടെ പ്രിയങ്കരിയായ നടിയായിരുന്നു മാധവി മുഖര്‍ജി. സത്യജിത്ത് റായുടെ മഹാനഗര്‍, ചാരുലത, കപുരുഷ്, ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണലത, മേഘേ ധാക്ക താര, കോമള്‍ ഗന്ധര്‍, മൃണാള്‍ സെന്നിന്റെ ബൈഷേ ശ്രാവണ്‍, കല്‍ക്കത്ത 71 എന്ന സിനിമയില്‍ മാധവിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമുഖ ബംഗാളി നടന്‍ നിര്‍മ്മല്‍ കുമാറാണ് ഭര്‍ത്താവ്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.

Vijayasree Vijayasree :