മേഘ്‌നയുടെ ആ സ്വഭാവമായിരുന്നു എല്ലാത്തിനും കാരണം ഡിവോഴ്സ് കേസിന്റെ അന്ന് സംഭവിച്ചത്! വെളിപ്പെടുത്തലുമായി ഡിംപിളും അമ്മയും

ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്ന വിവാഹ മോചിതയായിഎന്നുള്ള വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ച്‌ ഈപരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു. മേഘനയെ വിവാഹം കഴിച്ചത് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്

ഒരു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ സംഭവം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി ഡോണ്‍ എത്തിയിരുന്നു . നിയമപ്രകാരമായി തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്പ് നിയമപരമായി വേര്‍പിരിഞ്ഞെന്നുമായിരുന്നു ഡോണ്‍ ഇതേ കുറിച്ച് പറഞ്ഞത്.

പിന്നാലെ ഡോൺ ടോണി രണ്ടാമതും വിവാഹിതയായി. മെയ് 20 നു കോട്ടയം സ്വദേശിനിയായ ഡിവൈനെയാണ് ഡോൺ ജീവിത പങ്കാളിയായി കൂടെ കൂട്ടിയത്. ഇപ്പോൾ ഇതാ മാസങ്ങൾ പിന്നിടുമ്പോൾ മേഘ്‌നയുടെ വിവാഹമോചനം വീണ്ടും ചർച്ച ആവുകയാണ് ഇപ്പോൾ. മേഘ്‌നയുടെ പക്ഷം പിടിച്ചു ചിലർ എത്തുമ്പോൾ ഡിംപിൾ റോസും അമ്മയും ആണ് യഥാർത്ഥ കാരണത്തെ കുറിച്ചുള്ള സംസാരം നടത്തുന്നത്

ഡോണിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെയാണ് മേഘ്നയും യൂ ട്യൂബ് ചാനലുമായി എത്തിയത്. അതീവ സുന്ദരിയും സന്തോഷവതിയുമായി മേഘ്ന അവതരിപ്പിക്കുന്ന യൂസ് ട്യൂബ് വീഡിയോകൾ അതിവേഗം ആണ് വൈറൽ ആയി മാറുന്നത് .മേഘ്‌നയ്ക്ക് പിന്നാലെയാണ് ഡിംപിളും വ്‌ളോഗർ ആയി എത്തിയത്. കഴിഞ്ഞ ദിവസം ഡിംപിളിന്റെ വീഡിയോയിൽ ഡോണിന്റെ ഭാര്യയും ഭാഗം ആയതോടെയാണ് നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നത്.

നാത്തൂന് ക്രിസ്മസ് കേക്ക് എന്ന ക്യാപ്‌ഷൻ നൽകി ഡിവൈന് ഒപ്പമുള്ള ഒരു വീഡിയോ ആണ് ഏറെ വിമർശനങ്ങൾക്കു കാരണവും ആയത്. അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ, എന്നായിരുന്നു മിക്കവരും കമന്റുകൾ ഇട്ടത്.

മേഘ്‌നയ്ക്ക് ഒപ്പമുള്ള നിമിഷങ്ങൾ. ഒരേ ഡ്രസ്സ് വിവാഹം എന്തൊക്കെ ആയിരുന്നു. അതിനെ തറയിൽ പിടിച്ചിട്ട ശേഷം പുതിയതിനെകണ്ടെത്തി. ഇതിനെ എപ്പോഴാകും വലിച്ചു താഴെ ഇടുക എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഡിംപിളിനു ലഭിക്കുന്നത്. വിമർശനം അതിരു വിട്ടതോടെ മറുപടിയുമായി ഡിംപിളും അമ്മയും എത്തുകയും ചെയ്തു

കാര്യം അറിഞ്ഞിട്ട് സംസാരിക്കൂ. ഒന്നും അറിയാതെ മറുപടി പറയരുത്. ആ കുട്ടി സ്വതം ഇഷ്ടത്തിനാണ് ഇവിടെ നിന്നും പോയത്. ആരും പറഞ്ഞുവിട്ടതല്ല. മൂന്നുവർഷം ആയി പോയിട്ട്. ഡിവോഴ്സ് കേസ് കൊടുത്തതും ചെന്നൈയിൽ പോയതുമെല്ലാം സ്വന്തം ഇഷ്ടത്തിന് ആണ് ചെയ്തത് എന്നും ഡിംപിളും അമ്മ ഡെൻസിയും മറുപടി നൽകുന്നുണ്ട്. അതേസമയം ആര് കമന്റ് പങ്ക് വച്ചാലും ഡെൻസി പ്രതികരിക്കുന്നതിനെതിരെയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വിമര്ശനങ്ങൾ വൈറൽ ആയതോടെ ഡെൻസി പങ്കിട്ട മിക്ക കമന്റുകളും അഡ്മിൻ നീക്കം ചെയ്തിട്ടും ഉണ്ട്.

Noora T Noora T :