സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള സംവിധായകനാണ് അഖില്‍ മാരാര്‍. വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് ആണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ അഖില്‍ മാരാര്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അഖില്‍ മാരാറിന്റെ വാക്കുകള്‍
ഇര… ആദ്യമായി ഈ പേര് പറയാന്‍ തുടങ്ങിയത് കുട്ടിക്കാലത്തു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോള്‍ മണ്ണിര ആകും..അല്ലെങ്കില്‍ മൈദ ആവും..രണ്ടായാലും ഞാന്‍ കോര്‍ക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക.. കുടുങ്ങാന്‍ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാന്‍ വറുത്തു തിന്നും..
അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും.