മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര അമ്മയറിയാതെ വീണ്ടും ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. എന്നാൽ കഥയിൽ വിനീത് അപർണ്ണ ട്രാക്ക് അനാവശ്യമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇന്നത്തെ എപ്പിസോഡ് ഒരു നിരാശപ്പെടുത്തുന്നതായിരുന്നു. വിനീതിനെയും അപർണ്ണയെയും കാണിക്കാൻ വേണ്ടി മാത്രം എടുത്ത എപ്പിസോഡ് പോലെ തോന്നി . പക്ഷെ ഇവിടെ ജിതേന്ദ്രൻ കൂടി വിപർണ്ണ ട്രാക്കിൽ ഇടപെടുമെന്നാണ് തോന്നുന്നത്. ശരിക്കും ജിതേന്ദ്രന് അന്നത്തെ ആ രാത്രി കൊണ്ട് മതിയായി. അപർണ്ണയെ തട്ടികൊണ്ട് വരാൻ നോക്കിയിട്ട് അന്നത്തെ രാത്രി ചുറ്റിപ്പോയത് ഈ വിനീത് കാരണമാണ്.
ഇപ്പോൾ ദേ അപര്ണയുമായി വന്നിട്ട് എന്തോ ഒരു ചുറ്റിക്കളി ജിതേന്ദ്രൻ അവിടെ മണക്കുന്നുണ്ട്. ഒരു കാര്യവും ഇല്ലാതെ ഇവർ രണ്ടാളും ജിതേന്ദ്രന്റെ മുന്നിൽ വന്നു ചാടില്ലല്ലോ ? ഇനി വിനീതിനെ കണ്ടിട്ട്, സ്വയം ജിതേന്ദ്രൻ ചിന്തിക്കുന്നുണ്ടാവണം…
” ഏതവൻ ആണെടാ എന്നേക്കാൾ വലിയ ഉടായിപ്പ് കാണിക്കുന്ന ഇവൻ എന്ന്”
ഏതായാലും ഇന്ന് അമ്പാടിയുടെ ചിരിക്കുന്ന മുഖം എപ്പിസോഡിൽ കാണിക്കുന്നുണ്ട്. ആ അവശതയിലും ചിരിച്ചുകൊണ്ട് അമ്പാടി കിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. പക്ഷെ അമ്ബിഡ് ഉടൻ തന്നെ തിരിച്ചുവരണം. ഈ ജനറൽ പ്രൊമോ ഫുൾ ജിതേന്ദ്രൻ അമ്പാടി ഫൈറ്റ് ആണ്. എന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതുവരെ ഒന്നും നടന്നിട്ടില്ല.. ഈ ആഴ്ച ഇന് ജനറൽ പ്രൊമോ കാണിക്കുമോ എന്തോ?
ഞാൻ ഈ പറഞ്ഞതൊക്കെയാണ് പ്രേക്ഷകർക്കും പറയാനുളളത്. പക്ഷെ അതിൽ കതിരും ജിതേന്ദ്രനും തമ്മിലുള്ള സീനുകൾ കൊള്ളാമെന്ന് പല പ്രേക്ഷകരും പറയുന്നുണ്ട്. അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയണേ… എനിക്ക് ഈ ഒരു ജിതേന്ദ്രന്റെ സ്വഭാവം വച്ചിട്ട് അവൻ നന്നാകും എന്നൊന്നും അഭിപ്രായമില്ല . പക്ഷെ കതിര് കൊള്ളാം , അവർ തമ്മിൽ നല്ല ഒരു കെമിസ്ട്രി ഉണ്ട്.
about ammayariyathe