ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ പെണ്ണുങ്ങളെ കാണുമ്പോൾ തോന്നുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക

തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ മുന്നിലാണ് ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കൽ. ഈ അടുത്തായി
അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി അതിക്രമിച്ചു കേസിലും ശ്രീലക്ഷ്മി അറക്കൽ ഉണ്ടായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്

ഇപ്പോൾ ഇതാ സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങി ന‌‌ടക്കാൻ സാധിക്കാത്ത അവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ശ്രീലക്ഷ്മി അറക്കൽ.രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണെന്നാണ് ആളുകൾ പറയുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം

, രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണ്. പല സിറ്റുവേഷനിലും രാത്രിയിൽ ഇറങ്ങി പോകേണ്ടതായി വരും. അത് ഒരു സിനിമക്കാവാം, ബീച്ചിലായിരിക്കാം ആരേയെങ്കിലും റെയിൽവേ സ്റ്റേഷനിലോ ബസ്സ്റ്റാന്റിലോ കൂട്ടാനായിരിക്കാം.. അതുമല്ലെങ്കിൽ ചുമ്മാ രാത്രിയുടെ വൈബ് അറിയാൻ നടക്കാനായിരിക്കാം എവിടെയെങ്കിലും പോയിട്ട് വണ്ടി കിട്ടാതെ താമസിച്ചത് ആവാം,

ഇതിലുമപരി പല പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും ഇവിടുത്തെ മനുഷ്യർക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാൽ ‘മറ്റേപണി’ മാത്രമേ ഓർമ വരൂകയുളളൂ! ഇവന്മാരുടെ സാധനം രാത്രി ആക്ടീവ് ആകുന്നത്‌കൊണ്ടാണോ ഏത് പെണ്ണിനെ രാത്രി കണ്ടാലും പോയി മുട്ടുവോ തോണ്ടുവോ ചെയ്യുന്നത്? ഇവന്മാരെ ഒക്കെ പേടിച്ച് ജീവൻ കയ്യിൽ പിടിച്ചുകൊണ്ടാ ഓരോ സ്ത്രീകളും രാത്രി എവിടേലും എത്തിപ്പെട്ട്‌പോയാൽ കഴിയുന്നത്! ആ പേടിയോ ചങ്കിടിപ്പോ ഒരു മൈ*നും മനസ്സിലാകൂല്ല! ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ നിങ്ങൾക്ക് ഈ പെണ്ണുങ്ങളേ രാത്രിയിൽ കാണുമ്പോൾ വരുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക? ഈ നാട് ഒരിക്കലും നന്നാകൂല്ല

Noora T Noora T :