ബ്ലെസ്ലിയുടേത് നിസ്വാർഥമായ സ്നേഹം , തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നു ;’ബ്ലെസ്ലി-ദിൽഷ കേസിൽ രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല ;വൈറലായി കുറിപ്പ്!

സോഷ്യൽമീഡിയയിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയങ്ങളിൽ ഒന്ന് ബി​ഗ് ബോസ് മലയാളം സീസൺ ൪ അവിടെത്തെ പ്രശ്നങ്ങളുമാണ് . പതിനാല് മത്സരാർഥികളുമായി നാലാം സീസൺ അഞ്ചാം ആഴ്ചയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പലവിധ സ്വഭാവമുള്ള ആളുകൾക്കൊപ്പം എല്ലാം സഹിച്ചും ക്ഷമിച്ചും നൂറ് ദിവസം അതിജീവിച്ച് വരികയെന്നതാണ് ബി​ഗ് ബോസ് വീടിന്റെ പടി കടന്നെത്തുന്ന ഓരോ മത്സരാർഥിയും നേരിടുന്ന വെല്ലുവിളി. ഇതുവരെ വീട്ടിൽ നിന്നും മൂന്ന് പേരാണ് പുറത്തായത്. പലവിധ സ്ട്രാറ്റജികൾ പറയറ്റിയാണ് ഓരോ മത്സരാർഥിയും വീട്ടിൽ‌ പിടിച്ച് നിൽക്കുന്നത്.

എത്ര നന്നായി ​ഗെയിം കളിച്ചാലും പ്രേക്ഷകർ മത്സരാർഥികളെ വിലയിരുത്തുക അവരുടെ സ്വഭാവവും പെരുമാറ്റവും കൂടി പരി​ഗണിച്ചാവും. ബി​ഗ് ബോസ് ആരംഭിക്കുമ്പോൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുക ഇത്തവണ ആരൊക്കെ തമ്മിലാവും ലവ് ട്രാക്ക് വർക്കാവുക എന്നതറിയാനാണ്. മൂന്ന് സീസണുകൾ പിന്നിട്ട മലയാളം സീസണിൽ ഇതുവരെ ഒരു പ്രണയ ജോഡി മാത്രമാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അത് പേർളി മാണി-ശ്രീനിഷ്ല അരവിന്ദ് ദമ്പതികളുടേതായിരുന്നു. ഇരുവരും ഒന്നാം സീസണിൽ പങ്കെടുത്തപ്പോൾ പരിചയപ്പെടുകയും വീടിനുള്ളിൽ വെച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തതാണ്നാലാം സീസണിൽ ഒരു ത്രികോണ പ്രണയ കഥയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. റോബിൻ-ദിൽഷ-ബ്ലെസ്ലി എന്നിവരാണ് ത്രികോണ പ്രണയ കഥയിലെ താരങ്ങൾ. ആദ്യം ദിൽഷയോട് പ്രണയം പറഞ്ഞത് റോബിനായിരുന്നു.

എന്നാൽ താൻ ​ഗെയിം കളിക്കാനാണ് വന്നത് വീടിനുള്ളിൽ വെച്ച് പ്രണയിക്കുന്നതിനോട് താൽപര്യമില്ല എന്നാണ് ദിൽഷ റോബിന് മറുപടി നൽകിയത്. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. എന്നൽ കഴിഞ്ഞ ദിവസത്തോടെ ഇരുവരും സൗഹൃദത്തിൽ പോലും അകലം പാലിച്ചാണ് പെരുമാറുന്നത്. ബന്ധത്തിന്റെ പേരിൽ വളരുന്ന സ്നേഹം ​ഗെയിമിനെ ബാധിക്കരുതെന്ന് നിർ‌ബന്ധമുള്ളതിനാൽ അകലം പാലിച്ച് കഴിയാമെന്ന് റോബിനാണ് ദിൽഷയോട് പറഞ്ഞത്.രണ്ടാമതായി ദിൽഷയോട് പ്രണയം പറഞ്ഞത് ബ്ലെസ്ലിയായിരുന്നു. എന്നാൽ പ്രായത്തിൽ തന്നേക്കാൾ ഇളയവനായതിനാൽ തനിക്ക് ഒരു ചേച്ചിയുടെ സ്നേഹം മാത്രമെ നൽകാൻ കഴിയുവെന്നാണ് ദിൽഷ മറുപടിയായി പറഞ്ഞത്. ഇപ്പോൾ ബ്ലെസ്ലി-ദിൽഷ ബന്ധത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

ബ്ലെസ്ലിയുടേത് നിസ്വാർഥമായ സ്നേഹമാണെന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെയാണ് അവൻ ദിൽഷയെ സ്നേഹിക്കുന്നതെന്നും രണ്ടുപേരും പരസ്പരം സംസാരിച്ച് കാര്യങ്ങൾ‌ മനസിലാക്കിയ ശേഷമാണ് മുന്നോട്ട് പോകുന്നത് എന്നത് വ്യക്തമാണെന്നുമാണ് കുറിപ്പ്. ‘ബ്ലെസ്ലി-ദിൽഷ കേസിൽ രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല…. ബ്ലെസ്ലിയുടേത് നിസ്വാർഥമായ സ്നേഹമാണ്. അതായത് തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ സ്നേഹിക്കുന്ന സ്നേഹം. ഉദാഹരണത്തി‌ന് അമ്മക്ക് മക്കളോടുള്ളത്, കുഞ്ഞുങ്ങളോട് നമുക്ക് തോന്നുന്നത്, വളർത്ത് മൃ​ഗങ്ങളോട് തോന്നുന്നതുമൊക്കെ അതിൽ ഉൾപ്പെടും.’

ബ്ലെസ്ലി അത് ഓപ്പണായി പലപ്പോഴും ദിൽഷയോട് പറയുകയും ചെയ്തു. ഈ ലൗവ്വിന്റെ പേരും പറഞ്ഞ് ദിൽഷയെ ബ്ലെസ്ലി ഡിസ്റ്റർബ് ചെയ്യാത്തിടത്തോളം കാലം അത് തെറ്റല്ല. ഇനി ദിൽഷയുടെ കാര്യത്തിലേക്ക് വന്നാൽ….. ഡോക്ടർ പറഞ്ഞ ത്രികോണ പ്രണയം ദിൽഷയെ നന്നായി ടെൻഷൻ ആക്കിയിട്ടുണ്ട്. പുറത്ത് എന്താണ് പ്രേക്ഷകർ കാണുന്നത് എന്നതിനെ കുറിച്ച് ദിൽഷ വളരെ ആകുലതയിൽ ആണ്. അതാണ് അവർ വീണ്ടും അനിയൻ കഥാപാത്രവുമായി ബ്ലെസ്ലിയുടെ അടുത്ത് ചെല്ലുന്നത്. എന്തായാലും അവർ സംസാരിച്ചു ക്ലിയർ ചെയ്തു. അപർണ അതിൽ അവരെ സഹായിച്ചു. ഭൂരിപക്ഷം ആൾക്കാർക്കും കാണും മനസിന്റെ ഉള്ളിൽ സ്വന്തമാക്കാൻ കഴിയാതെ പോയ അല്ലെങ്കിൽ സ്വന്തക്കാൻ കഴിയാത്ത ഒരു നിസ്വാർഥ പ്രണയം….’ എന്നായിരുന്നു കുറിപ്പ്. ബ്ലെസ്ലി വിഷയത്തിലും റോബിൻ വിഷയത്തിലും നിരവധി പേർ ദിൽഷയെ സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

AJILI ANNAJOHN :