അശ്ലീല യൂട്യൂബറുടെ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പേര് വിമര്‍ശനവുമായി വന്നിട്ടുണ്ട്.. അനില്‍ ചേട്ടനും……

മലയാളികളുടെ പ്രിയപ്പെട്ട താരം അനില്‍ നെടുമങ്ങാടിന്റെ വിയോഗം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. തൊടുപുഴയിൽ ‘പീസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അനിലുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങളടക്കം നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ ഇതാ അനിലിന്റെ മരണത്തില്‍ ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ദിയ സനയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

, ക്രിസ്മസ് ആയി ബന്ധപ്പെട്ട പരുപാടിയില്‍ ഇരിക്കുമ്പോഴാണ് അനിലേട്ടന്റെ വിയോഗം അറിയുന്നത്.. അശ്ലീല യൂട്യൂബറുടെ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പേര് വിമര്‍ശനവുമായി വന്നിട്ടുണ്ട്.. അനില്‍ ചേട്ടനും.. എനിക്കെതിരെ ആയുധമഴിച്ചുവിട്ട വേറൊരുത്തന്റടുത് അനിലേട്ടന്‍ സംസാരിച്ചെന്നറിഞ്ഞു.. അങ്ങനല്ല അയാള്‍ അനിലേട്ടനെ വിളിച്ച് എന്നെപ്പറ്റി വളരെ മോശമായി പറഞ്ഞെന്നാണ് പിന്നീട് ചേട്ടന്‍ പറഞ്ഞത്.. അപ്പോഴാണ് അനിലേട്ടനോട് വിശദമായി സംസാരിക്കുന്നതും .. അവിടെ നിന്നാണ് ഞാനും പുള്ളിയും തമ്മില്‍ ഒരുപാട് പൊളിറ്റിക്കലി വിയോജിപ്പുള്ളത് കൂടുതല്‍ മനസിലാകുന്നത്.. ഒരുപാട് വര്‍ത്തമാനം പറഞ്ഞ് കുറെ ഉപദേശവുമായി വരും.

അപ്പഴൊക്കെയും എന്നോട് സംസാരിക്കാനും എന്റെ മോന്റെ വിഷയങ്ങള്‍ അനേഷിക്കാനും മറക്കില്ല.. നമ്മളൊക്കെ നാട്ടിന്‍പുറത്തു ജീവിച്ചവരല്ലേ എന്തിനാണ് ജീവിതം നോക്കാതെയുള്ള സാമൂഹികപ്രവര്‍ത്തനം എന്ന് പറഞ്ഞ് എപ്പോഴും കുറ്റപ്പെടുത്തും.. നിന്റെ കൂടെയുള്ളവരാണ് നിന്നെ പിന്നില്‍ നിന്ന് കുത്തുന്നതെന്നൊക്കെ പറഞ്ഞിട്ടുണ്ട്… എന്നാലും ഒരാവശ്യം വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഹായങ്ങള്‍ തുടര്‍ന്നിരുന്നു.. അവിടന്നൊക്കെ വെമ്പായം എന്ന എന്റെ സ്ഥലത്ത് നിന്ന് അടുത്തുള്ള നെടുമങ്ങാട് എന്ന സ്ഥലത്തെ പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്നത് മാത്രമേ ഇനിയുള്ളൂ.. ശെരിക്കും ചേട്ടനെപോലെ എന്നെ ആശയപരമായി വിമര്‍ശിച്ചു തന്നെ എന്നെ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഇനി നിങ്ങളില്ല…

Noora T Noora T :