അമ്പാടിയ്ക്ക് ഒപ്പം അലീനയും ; ജിതേന്ദ്രന് കതിരിനോടുള്ള പ്രണയം ആത്മാർത്ഥമോ ?; ഇവരുടെ നാടകം അവസാനത്തിലേക്ക്; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

മലയാളി യൂത്ത് പ്രേക്ഷകരെ പോലും ആരാധകരാക്കിയ ‘അമ്മ അറിയാതെ പരമ്പര ഇനി വരുന്ന എപ്പിസോഡുകൾ സസ്പെൻസ് നിറഞ്ഞതാണ്. അതിൽ പ്രധാന കാരണം ജിതേന്ദ്രൻ തന്നെയാണ്. ജിതേന്ദ്രൻ ഒരേ സമയം എന്തൊക്കെ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അമ്പാടിയെ വാച്ചു ചെയ്യുന്നു , വിവരങ്ങൾ എല്ലാം സച്ചിയേ അറിയിക്കുന്നുണ്ട്. പിന്നെ ഒരു നാടൻ പ്രേമവും ആ നാട്ടിൻപുറത്ത് നടക്കുന്നുണ്ട്.

അമ്മയറിയാതെയിലെ ജിതേന്ദ്രന്റെ പ്രണയം കണ്ടാൽ താഴ്വാരത്തിലെ ലാലേട്ടൻ ആണെന്നെ തോന്നു. ഇതുപോലെ ഒരുപാട് കമെന്റുകളും പ്രേക്ഷകർ പറയുന്നുണ്ട്. പിന്നെ ഇന്ന് കൂടുതലും വിനീത് അപർണ്ണ സീനുകളായിരുന്നു.

യദു നല്ല കണക്കിന് കൊടുക്കുന്നുണ്ട് അപർണ്ണയ്ക്ക് , എന്തായാലും അതുകൊണ്ടൊന്നും അപർണ്ണ ഈ നാടകത്തിൽ നിന്നും പിന്മാറാൻ തീരുമാനിക്കും എന്ന് തോന്നുന്നില്ല. കാരണം വിനീതിന് ആരോടും സ്നേഹമില്ല അയാൾ വെറുതെ കള്ളത്തരം കാണിച്ചു നടക്കുകയാണ്.

ഒരു ചവർ പ്രേമമാണ് ഇതിൽ ഇവരെടേത്. ഒന്നുകിൽ യദു എല്ലാം എല്ലാവരോടും തുറന്നുപറയണം. അല്ലെങ്കിൽ മിക്കവാറും ഈ നാടകം ജിതേന്ദ്രൻ തന്നെ പൊളിച്ചു കൊടുക്കും. ഇന്നത്തെ എപ്പിസോഡിൽ രണ്ടാളും അമ്പാടിയെ കാണാൻ എത്തുന്നുണ്ട്.. അവിടെ ജിതേന്ദ്രനും ഉണ്ടല്ലോ .. അപ്പോൾ ഉറപ്പായും ജിതേന്ദ്രൻ അപര്ണയുടെയും വിനീതിന്റേയും കള്ളക്കളി ശ്രദ്ധിക്കും.

ആൾറെഡി കല്യാണം കഴിഞ്ഞ ഇവർ എന്തിനാണ് ഇനാഗേന് വന്നു ഒളിച്ചു വീട്ടിൽ വന്നു കാണുന്നത് എന്നൊക്കെ അന്നേ ജിതേന്ദ്രൻ ചിന്തിച്ചതാണ് . അപർണ്ണയെ തട്ടികൊണ്ട് പോകാൻ തീരുമാനിച്ച ആ രാത്രി..

about serial story

Safana Safu :