പഠിപ്പില്ലാത്തത് പറഞ്ഞ് ശിവേട്ടനെ പരിഹസിച്ച് അപ്പു; അഞ്ജുവിന് പിറന്നാളാശംസകൾ നേർന്ന് സാന്ത്വനം പ്രേക്ഷകർ ; മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരം ഗോപികാ അനിലിന് പിറന്നാൾ ആശംസകൾ !

ഇന്നത്തെ സാന്ത്വനം എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഹരിയേയും ശിവനെയും വകവരുത്താൻ കാത്തിരിക്കുന്ന രാജേശ്വരിയും അവരുടെ കയ്യിൽ നിന്നും സഹോദരങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന ബാലേട്ടനും ഇന്നലെ വീട്ടിലെ സ്ത്രീകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഓരോരോ കള്ളം പറഞ്ഞു പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ അപ്പു ശിവേട്ടനെ കുറിച്ച് പറഞ്ഞത് അല്പം കൂടിപ്പോയി.

എന്തിനും ഏതിനും ശിവേട്ടനെ കുറ്റപ്പെടുത്തേണ്ടതുണ്ടോ.. ? അതിന്റെ ബാക്കിയായി ഇന്ന് അപ്പു അടുക്കളയിൽ വച്ച് ദേവേച്ചിയോടും അഞ്ജുവിനോടും ശിവേട്ടനെ കുറിച്ച് പറയുകയാണ്.

” ഹരിയേയും ശിവനെയും താരതമ്യപ്പെടുത്തിക്കൊണ്ടാണ് അപ്പുവിന്റെ സംസാരം.. ആ സംസാരം തീരെ ശരിയല്ല. ” ഹരി പിന്നെ ഇതുപോലെയുള്ള ഏടാകൂടത്തിൽ ഒന്നും എടുത്തുചാടില്ല. എം ബി എ വരെ പഠിച്ചതിന്റെ ആകയുള്ള ഒരു ഗുണം.. “

ഇവിടെ അപ്പു പറഞ്ഞതിൽ ഒരു കാര്യം കൂടിയുണ്ട്.. ആകയുള്ള ഒരു ഗുണം എന്നാണ് പറഞ്ഞത്. അതായത് ഹരി എം ബി എ പഠിച്ചിട്ട് വേറെ ഗുണം ഒന്നുമില്ല.

പക്ഷെ അഞ്ജലി അതിനെ ആ പറഞ്ഞതിനെ മനസിലാക്കിയത് വേറെ തരത്തിലാണ്. ആ പഠിത്തം ഒന്നും ശിവനില്ലാത്തത് കൊണ്ട് ശിവൻ ഇങ്ങനെ തല്ലിപ്പൊളിയായിപ്പോയി എന്ന്. പിന്നെ ഇന്ന് ജയന്തി സാന്ത്വനത്തിൽ എത്തുന്നുണ്ട് . സാന്ത്വനത്തിൽ ജയന്തി വന്നിരിക്കുന്നത് മാപ്പ് പറയാൻ വേണ്ടിയാണ്./.

ജയന്തിനെ അഞ്ജു വന്നു വിളിച്ചുകൊണ്ട് പോകുന്നത് തന്നെ ഒരു ശുഭ ലക്ഷണം ആണ്.. ദേ എല്ലാവരും അവിടെ കാത്തിരിക്കുകയാണ് . ജയത്തിയേച്ചി മാപ്പ് പറയുന്നത് കാണാൻ . വാ വേഗം വാ..

അപ്പോൾ ഇന്നത്തെ എപ്പിസോഡിൽ പഠനത്തെ കുറിച്ച് അപർണ്ണ പറഞ്ഞതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമെന്റ് ആയിട്ട് കുറിക്കുക.. അങ്ങനെ ഒരാളുടെ സ്വഭാവം നിർണ്ണയിക്കുന്നത് എം ബി എ സർട്ടിഫിക്കറ്റ് ആണോ ?

about koodevide

Safana Safu :