റോബിനും ദില്‍ഷയും വിവാഹിതരാകുന്നു;ഇരുവരെയും ഒന്നിപ്പിച്ച് ബിഗ് ബോസ്; കൈയ്യടിച്ച് ആരാധകർ!

ബിഗ് ബോസ് ഹൗസില്‍ വഴക്കും പ്രശ്‌നങ്ങളും മാത്രമല്ല പ്രണയവും മൊട്ടിടാറുണ്ട്. ഇതില്‍ പലതും വിവാഹത്തിലും എത്താറുണ്ട്. എന്നാല്‍ മലയാളം ഷോയില്‍ ശക്തമായ പ്രണയങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല . ഇന്നും ബിഗ് ബോസ് ഹൗസിലെ പ്രണയത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുന്നത് സീസണ്‍ഒന്നിലെ പേളിഷ് ജോഡിയെയാണ്. 100 ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കിയ ഇവര്‍ പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവുകയായിരുന്നു. ഇന്നും ഇവരുടെ ബിഗ് ബോസ് പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നുണ്ട്.

പിന്നീടുളള മലയാളം ബിഗ് ബോസ് ഷോകളില്‍ പ്രണയം ചര്‍ച്ചയായെങ്കിലും അതൊക്കെ കേവലം ഗെയിമിന്‌റെ ഭാഗമായി മാറുകയായിരുന്നു. 100 ദിവസം പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള സ്ട്രറ്റജിയായി ലവിനെ ഉപയോഗിച്ചു. സീസണ്‍ തീരുന്നതിന് മുന്‍പ് തന്നെ പ്രണയത്തിനും കര്‍ട്ടന്‍ വീണു. ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചപ്പോള്‍ തന്നെ ഈ സീസണിലെ പ്രണയ ജോഡികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൗസിന് അകത്തും പുറത്തും പുരോഗമിച്ചിരുന്നു. ഡോക്ടര്‍- ദില്‍ഷ പേരുകളാണ് ഉയര്‍ന്നത്. എന്നാല്‍ തുടക്കത്തില്‍ ഇരുവരും തമ്മില്‍ അധികം മിണ്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സുഹൃത്തുക്കളാണ്.അതേസമയം സുഹൃത്തിന് അപ്പുറം മറ്റൊരു രീതിയില്‍ തന്നെ കാണരുതെന്ന് നേരിട്ടും അല്ലാതേയും ദില്‍ഷ റോബിനോട് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലും ഒരിക്കല്‍ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ദില്‍ഷയ്ക്കാണ് ഭയം എന്ന രത്തിലായിരുന്നു റേബിന്‍ അന്ന് പ്രതികരിച്ചത്. ഇപ്പോള്‍ ഹൗസില്‍ ഇവര്‍ എന്ത് സംസാരിച്ചാലും അവസാനം എത്തുക പ്രണത്തിലായിരിക്കും. കഴിഞ്ഞ ദിവസം ദില്‍ഷ തനിക്ക് വരാറുള്ള വിവാഹാലോചനയെ കുറിച്ച് റോബിനോട് പറഞ്ഞിരുന്നു. ആലോചനയുമായി വരുന്നവര്‍ക്ക് എളുപ്പത്തില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് നടക്കാറില്ലെന്നായിരുന്നു പറഞ്ഞത്. ഇതിനിടയിലും തങ്ങളുടേത് സൗഹൃദമല്ലേ എന്നുള്ള ഉറപ്പ് ഡോക്ടറില്‍ നിന്ന് ദില്‍ഷ നേടുന്നുണ്ട്.

കഴിഞ്ഞ വാരാന്ത്യം എപ്പിസോഡില്‍ റോബിനെ പിന്തുണച്ച് കൊണ്ട് ദില്‍ഷ രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലിന്‌റെ മുന്നില്‍വെച്ചായിരുന്നു ഡേക്ടറിന് വേണ്ടി സംസാരിച്ചത്. ജാസ്മിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് ദില്‍ഷ മറുപടി നല്‍കിയത്. ഇതിനുശേഷം ദില്‍ഷ- ഡോക്ടര്‍ പേരുകള്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ഹൗസിന് പുറത്ത് ഇവരുടെ പ്രണയ കഥയാണ് ഇടംപിടിച്ചതെങ്കില്‍ ഹൗസ് അംഗങ്ങള്‍ക്ക് പുതിയ ഗെയിം പ്ലാനായിട്ടാണ് തോന്നിയത്. ഡോക്ടറിനോട് സംസാരിക്കുമ്പോഴും ദില്‍ഷയ്ക്ക് ചെറിയ ഭയമുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് തന്നെ ഇവരെ ഒന്നിപ്പിക്കുകയാണ്. ഒരു ടാസ്‌ക്കിലൂടെയാണ് ദില്‍ഷയ്ക്കും ഡോക്ടറിനും എട്ടിന്‌റെ പണി നല്‍കിയിരിക്കുന്നത്. ഈ ആഴ്ച പ്രണയ ജോഡികളായി അഭിനയിക്കാനാണ് പറയുന്നത്. ഇതൊരു രഹസ്യ ടാസ്‌ക്കാണ്. മറ്റുളളവരെ കൊണ്ട് തങ്ങള്‍ പ്രണയത്തിലാണെന്ന് പറയിപ്പിക്കാനുള്ള പരിപാടികളും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല ഇത്തവണത്തെ വീക്കിലി ടാസ്‌ക്കില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ദില്‍ഷയും ഡോക്ടറും എത്തിയിരിക്കുന്നത്. ബിഗ് ബോസ് തന്നെയാണ് ഇവര്‍ക്ക് ക്യാരക്ടര്‍ നല്‍കിയത്. ഭാര്യയെ അനുനയിപ്പിച്ചും അനുസരിച്ചും കൂടെ നില്‍ക്കുന്ന ഭര്‍ത്താവായിരിക്കണം റോബിന്‍. ഈ വീക്കിലി ടാസ്‌ക്ക് കഴിയുമ്പോള്‍ ഇവരുടെ കാര്യത്തില്‍ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.17 മത്സരാര്‍ത്ഥിളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 പേരാണുള്ളത്. നാല് പേര്‍ 4 ആഴ്ചകളിലായി ഹൗസില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. മണികണ്ഠന്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സ്വമേധയാല്‍ ഷോ വിടുകയായിരുന്നു. ബാക്കി മൂന്ന് പേര്‍ പ്രേക്ഷകരുടെ വിധിപ്രകാരമായിരുന്നു പുറത്തായത്. അശ്വിനാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. ബിഗ് ബോസ് ഹൗസില്‍ വീണ്ടും ഒരു നോമിനേഷന്‍ നടന്നിട്ടുണ്ട്. ഇത്തവണ 9 പേരാണ് എലിമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ജാസ്മിന്‍, ഡെയ്‌സി ലക്ഷ്മി പ്രിയ, നവീന്‍, റോണ്‍സണ്‍, അപര്‍ണ്ണ എന്നിവരാണ് ഇത്തവണത്തെ ലിസ്റ്റിലുള്ളത്.

about bigboss

AJILI ANNAJOHN :