ബിഗ് ബോസ് സീസണ്‍ 4 നാലാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിന് ശേഷം ബിഗ് ബോസ് ഹൗസിന് അകത്തു പുറത്തും ചര്‍ച്ചയാവുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ദില്‍ഷയുടേയും. ഇവരുടെ പ്രണയവാര്‍ത്തകളാണ് പുറത്ത് ഇടംപിടിക്കുന്നത്. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡില്‍ റോബിന് വേണ്ടി ദില്‍ഷ സംസാരിച്ചിരുന്നു.
ലാലേട്ടന്റെ സാന്നിധ്യത്തിലാണ് ജാസ്മിനേട് ദില്‍ഷ ശബ്ദം ഉയര്‍ത്തിയത്. നേരത്തെ തന്നെ ഇവരുടെ പേരുകള്‍ ചുറ്റിപ്പറ്റി പ്രണയകഥ പുറത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഒരു സംഭവത്തിന് ശേഷം ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡോക്ടറിനെ ദില്‍ഷയ്ക്ക് നല്ല പേടിയുമുണ്ട്.
ഇപ്പോഴിതാ ദില്‍ഷ ഭയന്നത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഡോക്ടര്‍ തന്റെ മനസിലുള്ള പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടമാണെന്ന് റോബിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് രഹസ്യ ടാസ്‌ക്കിന്റെ ഭാഗമാണോ എന്ന് കണ്ടു തന്നെ അറിയണം. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കില്‍ റോബിനും ദില്‍ഷയും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ടാസ്‌ക്ക് ചെയ്യുന്നത്.
റോബിന്റെ വാക്കുകള്‍ ഇങ്ങനെ… ‘എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ ഒരുത്രികോണ പ്രയണത്തിന് താല്‍പര്യമില്ല. ബ്ലെസ്ലിയ്ക്കും നീ പ്രതീക്ഷ കൊടുത്തു. ജീവിതം അത്യാവശ്യം സീരിയസ് ആയി കാണുന്ന ആളാണ് ഞാന്‍. എനിക്ക് 32 വയസ്സ് ആയി. വെറുതേ കുട്ടിക്കളി കളിച്ച് കളയാന്‍ താത്പര്യമില്ല. ഇവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇനി എനിക്ക് അത് മാത്രം മതി’ എന്നായിരുന്നു ദില്‍ഷയോട് പറഞ്ഞത്.
ബ്ലെസ്ലിയ്ക്കുള്ള ഇഷ്ടത്തെ കുറിച്ചും ഡോക്ടര്‍ പറയുന്നുണ്ട് . ദില്‍ഷ ബ്ലെസ്ലിയ്ക്കും പ്രതീക്ഷ കൊടുത്തിട്ടുണ്ടെനാണ് ഡോക്ടര്‍ പറഞ്ഞത്. എന്നല്‍ ഇത് അംഗീകകരിക്കാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞില്ല. താന്‍ ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നാണ് ദില്‍ഷ പറയുന്നത്. പിന്നീട് ഈ വിഷയത്തിലേയ്ക്ക് അപര്‍ണയും എത്തുകയാണ്. റോബിനാണ് ഇവരുടെ ഇടയിലേയ്ക്ക് അപര്‍ണ്ണയെ ക്ഷണിച്ചത്. പിന്നീട് അപര്‍ണ്ണയും ദില്‍ഷയും തമ്മില്‍ സംസാരിച്ചു. റോബിനോട് അവിടെ നിന്ന് പോകാനും അപര്‍ണ്ണ പറയുന്നുണ്ട്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷ സംസരിച്ചത്. അവസാനം കരയുന്നുമുണ്ട്.
‘താന്‍ ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനാണ് ശ്രമിച്ചത്. ഡോക്ടര്‍ റോബിന് എന്നോട് ഇഷ്ടമുണ്ട് എന്നറിഞ്ഞിട്ടും സുഹൃത്തായി തുടരാന്‍ ഞാന്‍ നിര്‍ബന്ധിയ്ക്കുകയായിരുന്നു. എനിക്കങ്ങനെ ഒരാളെ പ്രേമിക്കാന്‍ കഴിയില്ലെന്നും’ ദില്‍ഷ വ്യക്തമാക്കി ദില്‍ഷയുടെ ഭാഗം കേട്ടതിന് ശേഷം റോബിനോടു ഇതിനെ കുറിച്ച് അപര്‍ണ്ണ സംസാരിച്ചു. നല്ല സുഹൃത്തായി കാണാനാണ് പറഞ്ഞത്.
ഈ ഒരു കാര്യം കൊണ്ട് ആ സൗഹൃദം വേണ്ട എന്ന് വയ്ക്കരുതെന്നും അപര്‍ണ്ണ മള്‍ബറി കൂട്ടിച്ചേര്‍ത്തു. എനിക്ക് ഇവിടെ സുഹൃത്തായി അപര്‍ണയുണ്ടല്ലോ എന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. ‘ദില്‍ഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ ഒരു സഹൃദം തനിക്ക് ആവശ്യമില്ല. ഇനി ഒന്നും വേണ്ടെന്നും’ റോബിന്‍ അപര്‍ണയോട് പറഞ്ഞു.
about bigg boss