വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടി, വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതി; ഭാര്യയില്‍ നിന്ന് നേരിടേണ്ടി വന്നതിനെ കുറിച്ച് ജോണി ഡെപ്പ്

നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ തനിക്ക് മുന്‍ ഭാര്യ ആംബര്‍ ഹേഡില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് കോടതിയില്‍ പങ്കുവെച്ചിരിക്കുകയാണ് ജോണി ഡെപ്പ്. ആംബര്‍ ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ വിചാരണ തുടരുന്നതിനിടെയാണ് നടന്റെ തുറന്നു പറച്ചില്‍.

യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ വച്ചായിരുന്നു വിചാരണ. സംസാരിക്കുന്നതിനിടെയില്‍ ഡെപ്പ് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത് കോടതിമുറിയില്‍ ചിരിയും ഉണര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നും വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നുമാണ് ജോണി ഡെപ്പ് പറയുന്നത്. താങ്കള്‍ എപ്പോഴെങ്കിലും വിസ്‌കി കഴിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് എല്ലായ്‌പ്പോഴും ഹാപ്പി അവര്‍ എന്നായിരുന്നു ഡെപ്പിന്റെ മറുപടി.

ജാക് സ്പാരോ ആയി അഭിനയിച്ച സിനിമകളൊന്നും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നിരുന്നാലും ആ സിനിമ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും ഡെപ്പ് പറയുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :