ഞാനിപ്പോൾ ഫൈനൽ ഫൈവിൽ വരുകയാണെന്നുണ്ടെങ്കിൽ മിക്കവാറും നവീനുമായി നല്ല കലിപ്പാവും; കാരണം ഇതാണ് വെളിപ്പെടുത്തി റോൺസൺ

ബിഗ്‌ബോസ് സീസൺ 4 ആവേശകരമായി മുന്നോട്ടു പോവുകയാണ് .സാധാരണ ജീവിതത്തിൽ നിന്ന് മാറി നൂറ് ദിവസം ഒരു വീടിനുള്ളിൽ ഫോൺ, ടിവി, ക്ലോക്ക് തുടങ്ങിയവ ഇല്ലാതെ മാനസീക സമ്മർദ്ദങ്ങളെ അടക്കം മറികടന്ന് ​ഗെയിം നന്നായി കളിച്ച് പ്രേക്ഷക പ്രീതി നേടിയാൽ മാത്രമെ ബി​ഗ് ബോസ് ടൈറ്റിൽ വിന്നറാകാൻ സാധിക്കൂ.

എത്ര വലിയ തയ്യാറെടുപ്പുകളോടെ ബി​ഗ് ബോസ് വീട്ടിലേക്ക് ചെന്നാലും അവയൊന്നും നമുക്ക് പ്രായോ​ഗികമാക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും. കാരണം അവിടെ ഒരുമിച്ച് ‌കഴിയുന്നത് വിവിധ സ്വഭാവവും ജീവിതരീതിയും ഉള്ളവരാണ്. മൂന്ന് സീസണുകൾ വലിയ വിജയമായതോടെയാണ് നാലാം സീസൺ മലയാളത്തിൽ മാർച്ച് അവസാനം ആരംഭിച്ചത്.

വീട്ടിൽ നിന്നും നാലുപേർ പുറത്തായതിനാൽ ഇപ്പോൾ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികൾ മാത്രമാണ്. അതിൽ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്ത മത്സരാർഥി നവീൻ അറയ്ക്കലായിരുന്നു. മോഹൻലാൽ വന്ന ദിവസമടക്കം നവീൻ വളരെ അധികം വിഷാദത്തിലായിരുന്നു. അതിന്റേതായ ചില പ്രവൃത്തികളും മറ്റും നവീന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു. നോമിനേഷനിൽ വന്നതും ജയിലിൽ പോയതുമാണ് നവീനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്.

നവീൻ വീക്ക്ലി ടാസ്ക്കിൽ മോശം പ്രകടനം ‌കാഴ്ചവെച്ചുവെന്ന് കാണിച്ചാണ് നവീന്റെ സുഹൃത്തുക്കളടക്കം അദ്ദേഹത്തെ ബ്ലസ്ലിക്കൊപ്പം ജയിലിലേക്ക് അയച്ചത്. അത് നവീനെ വല്ലാതെ വേദനിപ്പിക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ജയിലിൽ പോയതിന്റെ വിഷമം സഹമത്സരാർഥികളോട് രോഷംകൊണ്ട് തീർക്കുകയും ചെയ്തിരുന്നു നവീൻ. ശേഷം എവിക്ഷനിൽ ‌വന്നപ്പോൾ ആഴ്ച ക്യാപ്റ്റനായിരുന്ന റോൺസൺ തന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ച് നവീനെ രക്ഷിക്കുകയായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ റോൺസൺ നവീനെ തന്നെ നോമിനേഷനിൽ നിന്നും രക്ഷിക്കാനുള്ള കാരണവും തിരക്കിയിരുന്നു.

അതിന് നവീൻ നൽകിയ മറുപടി റോൺസണിന് വീട്ടിൽ നല്ലൊരു എതിരാളി വേണമെന്ന ആ​ഗ്രഹമുള്ളകൊണ്ടാണ് തന്നെ രക്ഷിച്ചത് എന്നാണ്. എന്നാൽ വീട്ടിലെ മറ്റുള്ളവർ നവീന്റെ ആ ഉത്തരത്തോട് യോജിച്ചില്ല. ഫ്രണ്ട്ഷിപ്പിന്റെ പേരിലാണ് റോൺസൺ നവീനെ രക്ഷിച്ചത് എന്നാണ് വീട്ടിലെ മറ്റ് അം​ഗങ്ങൾ ഒന്നടങ്കം പറഞ്ഞത്. അതേസമയം ഇപ്പോൾ നവീന്റെ സ്വഭാവത്തെ കുറിച്ച് റോൺസൺ ബ്ലസ്ലിയോട് പറഞ്ഞ വാക്കു‌കളാണ് വൈറലാകുന്നത്.

നവീന് കൊച്ചുപിള്ളേരുടെ മനസും വാശിയുമാണെന്നാണ് റോൺസൺ പറയുന്നത്. ഉറ്റ സുഹൃത്തുക്കളായി വന്ന രണ്ടുപേർ വേർപിരിയാനുള്ള സാധ്യത ബ്ലസ്‍ലി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു റോൺസണിന്റെ പ്രതികരണം.നവീന് കുട്ടികളുടെ മനസാണ്. ചെറിയ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചു കാണുന്ന സ്വഭാവമാണ് ഉള്ളത്. ഒരു കാരണവുമില്ലാതെയാണ് നവീനേട്ടൻ ജയിലിൽ കിടന്നപ്പോൾ ആരോടും മിണ്ടാതെയിരുന്നത്. ചെറിയ പിള്ളേരെ പോലെയാ. പെട്ടെന്ന് വിഷമം വരും. ആ വിഷമം വലിയ അളവിലാണ് വരുന്നത്. ചെറിയ കാര്യങ്ങളെ അങ്ങനെ എടുക്കാൻ അറിയില്ല. ഭയങ്കര നിഷ്കളങ്കനാണ് നവീൻ… അവിടെയാണ് പ്രശ്നം. ഞാനിപ്പോൾ ഫൈനൽ ഫൈവിൽ വരുകയാണെന്നുണ്ടെങ്കിൽ മിക്കവാറും ഞങ്ങൾ തമ്മിൽ നല്ല കലിപ്പാവും. കാരണം അത് അങ്ങനെയാണ്. ഈ ​ഗെയിം അങ്ങനെയാണ്. നവീനോട് ഇക്കാര്യം തുറന്നുപറയാൻ എനിക്ക് മടിയില്ല’ റോൺസൺ പറഞ്ഞു.

about bigboss

AJILI ANNAJOHN :