അവസാന വാക്ക് പാലിക്കാതെ അനിൽ മടങ്ങി; നെഞ്ച് നീറി അമ്മ

അനിലിന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. തൊടുപുഴയിൽ ‘പീസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയസുഹൃത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ രാവിലെ മുതൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു.

മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് അറിയാതെ ഊളിയിടുന്നതിനു മുമ്പ് അനില്‍ അമ്മ ഓമനയമ്മയെ ഫോണില്‍ വിളിച്ചു. ”നല്ല തിരക്കുണ്ടമ്മേ, അടുത്തമാസം 15-ന് ഞാന്‍ വരാം. ഇന്ന് ക്രിസ്മസ് ആയതുകൊണ്ട് ഉച്ചയ്ക്കുശേഷം ഷൂട്ടിങ്ങില്ല. ഒന്നു വിശ്രമിക്കണം..”. ഇത്രയും പറഞ്ഞാണ് അനില്‍ ഫോണ്‍വച്ചതെന്ന് അമ്മ പറയുന്നു. നെടുമങ്ങാട് തോട്ടുമുക്കിലെ സുരഭിയെന്ന വീട്ടിലേക്ക് ഓമനയമ്മയെത്തേടി ഇനി ആവിളി വരില്ല. ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് അനിലിന്റെ അപകടവിവരം ചാനലുകളിലൂടെ അമ്മയും നാട്ടുകാരും അറിയുന്നത്.

അനിലിന്റെ അച്ഛന്‍ പി.പീതാംബരന്‍നായര്‍ രണ്ടുവട്ടം വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അമ്മ സര്‍ക്കാര്‍ ജീവനക്കാരിയും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ പ്രാരാബ്ദതകളുടെ സങ്കടക്കഥകള്‍ ചുമക്കേണ്ടിവന്നിട്ടില്ല അനിലിന്.

മഞ്ച ബോയ്സ് സ്‌കൂളിലെ പഠനകാലത്ത് മിക്കദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ടൗണിലെ തിയേറ്ററുകളിലെത്തി പഴയ സിനിമകള്‍ ഒന്നൊഴിയാതെ കൂട്ടുകാരോടൊത്ത് കണ്ടിരുന്നതിന്റെ ഓര്‍മകള്‍ മരണത്തിനു തൊട്ടുമുമ്പും അനില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്- കൂട്ടുകാര്‍ക്കയച്ച വാട്സ് ശബ്ദത്തിലൂടെ. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്പിച്ചിരുന്നു അനില്‍. അവധി ദിനങ്ങളില്‍ നാട്ടിലെത്തിയാല്‍ പരമാവധി സമയം കൂട്ടുകാരോടൊപ്പമാണ് ചെലവിട്ടിരുന്നത്. നാട്ടിലെ പൊതുകാര്യങ്ങള്‍ക്കെല്ലാം അനില്‍ മുന്‍നിരയിലുണ്ടാകും.

മരണത്തിന് തൊട്ടുമുന്‍പും മഞ്ച സ്‌കൂളിലെ വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ പഴയ സഹപാഠികള്‍ക്ക് ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരാന്‍ അനില്‍ മറന്നില്ല. മച്ചമ്പി…. എന്ന തനി നാട്ടിന്‍പുറത്തുകാരന്റെ വിളിയോടെ തുടങ്ങുന്ന ക്രിസ്മസ് ആശംസ അവസാനിച്ചത്

Noora T Noora T :