ജിതേന്ദ്രന്റെ ചോര തിളപ്പിച്ച ആ കാഴ്ച; അമ്പാടിയുടെ ഹൃദയമായി അലീന ഒപ്പം നിൽക്കുമ്പോൾ അമ്പാടിയ്ക്ക് ഇനി പുനർജന്മം ;സച്ചിയുടെ വരവ് ഉടൻ; അമ്മയറിയാതെ ത്രസിപ്പിക്കുന്ന ജീവിതകഥയിലൂടെ!

യൂത്ത് പ്രേക്ഷകരുടെ ഹരമായ അമ്പാടിയെട്ടനും അലീന ടീച്ചറും തമ്മിലുള്ള പ്രണയത്തിന്റെയും അതോടൊപ്പം ത്രില്ലിംഗ് രംഗങ്ങളും കോർത്തിണക്കിയ അത്യുഗ്രൻ പരമ്പര ‘അമ്മ അറിയാതെ ഇന്നത്തെ എപ്പിസോഡ് വളരെ ഇമ്പോര്ട്ടണ്ട് ആണ്.

കാരണം അടുത്ത ത്രില്ലിംഗ് സീനുകളിലേക്ക് കടക്കാൻ ഉറപ്പായും ഈ സീനുകളുടെ ആവശ്യം ഉണ്ട്. അങ്ങനെ കാത്തിരുന്ന ആ ദിവസം ആണ് ഇന്നത്തേത്. ഇന്ന് കൂടുതലും ജിതേന്ദ്രനും അമ്പാടിയും തമ്മിലുള്ള സീനുകളാണ്. അതിൽ കതിരിനെ കാണുമ്പോൾ ആണ് സങ്കടം വരുന്നത് . അവൾക്ക് ആപത്തൊന്നും സംഭവിക്കാതെ തന്നെ ജിതേന്ദ്രനെ വക വരുത്തണം. അല്ലാതെ കതിരിനെ ബലി കൊടുക്കരുത്.

ഇനി ഏതായാലും സച്ചിയുടെ ഒരു വരവ് പ്രതീക്ഷിക്കാം.. സച്ചിയെ ഒരു രാഷ്ട്രീയ തലവനായി അവിടെയും എല്ലാവർക്കും അറിയാം. ഇടയ്ക്കിടെ സച്ചി വൈദ്യരുടെ അടുത്ത് ചികിത്സ തേടാറുണ്ട്. അപ്പോൾ ഉറപ്പായും സച്ചി അതുപോലെ എന്തെങ്കിലും പേരും പറഞ്ഞാകും അവിടെ എത്തുക. ജിതേന്ദ്രൻ സച്ചിയോട് തോക്ക് ചോദിക്കുന്നുമുണ്ട്.

പക്ഷെ ഇവിടെ ഒരു പ്രശ്‌നം അമ്പാടിയെ ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നത് ആണ്. ശരിക്കും അമ്പാടിയെ ഇഷ്ടപ്പെടുന്നവർക്ക് ആ മുഖം കാണുമ്പോൾ വേദന തോന്നും . വേദന കടിച്ചു പിടിച്ച് അലീനയെ തേടുന്ന ആ കണ്ണുകൾ. പിന്നെ ഇന്ന് നട്ടെല്ലില്ലാത്ത അവസ്ഥയിലേക്ക് എന്നൊക്കെ പറയുമ്പോൾ അമ്പാടി തിരിച്ചു വരും.. എന്ന് ഉറപ്പിച്ചു പറയാനാണ് തോന്നിയത്.

ഏതായാലും ജിതേന്ദ്രൻ അമ്പാടിയെ കാണുന്നുണ്ട്.. കാണട്ടെ… കാണുക മാത്രമല്ല.. ജിതേന്ദ്രൻ അമ്പാടിയെ ഉപദ്രവിക്കണം. എന്നാൽ മാത്രമേ അമ്പാടി എഴുന്നേൽക്കൂ.. അതൊരു ത്രില്ലിംഗ് രംഗമായിരിക്കും. പക്ഷെ അതിനു മുൻപോ അത് കഴിഞ്ഞോ അമ്പാടിയും അലീനയും തമ്മിലുള്ള നല്ല നല്ല സീനുകൾ വരാനിരിക്കുകയാണ്.

അതുപോലെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അമ്പാടി ഉയർത്തെഴുന്നേൽക്കുന്ന ദിവസം, ഇതിനെല്ലാം ഒരു തിരിച്ചടി ഉറപ്പായും പ്രതീതിക്ഷിക്കാം. അതുപോലെ അമ്പാടിയുടെ ശബ്ദവും നല്ലപോലെ മിസ് ചെയ്യുന്നുണ്ട്. അതും എത്രയും വേഗം തിരിച്ചു കിട്ടണം..

about ammayariyathe

Safana Safu :