മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്റെ സഹായം വേണ്ടി വരും… കേരള രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യം

രാഷ്ട്രീയ ജീർണതയെ തുടർന്നാണ് നടൻ ദേവൻ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയിലും സഹകരിക്കാതെ മത്സരിക്കാനാണ് ദേവന്റെ തീരുമാനം. തന്റെ രാഷ്ട്രീയ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ വിജയിക്കുമെന്ന് ദേവന്‍. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും ദേവന്‍ അവകാശപ്പെട്ടു.

ദേവന്റെ വാക്കുകള്‍:

നിയമസഭ തെരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും. ആറ് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് സര്‍വേഫലം. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്റെ സഹായം തേടേണ്ടി വരും. കേരളത്തിലെ മൂന്നു മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യമാണ്. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് എന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് എന്റെ പാര്‍ട്ടിയുട് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.

Noora T Noora T :