മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ആയിരുന്നു പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് സുരേഷ്ഗോപി. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒറ്റക്കൊമ്പന് എന്ന സിനിമയില്‍ നിന്നുള്ള അഡ്വാന്‍സ് ലഭിച്ചപ്പോഴാണ് അദ്ദേഹം രണ്ട് ലക്ഷത്തിന്റെ ചെക്ക് മാ സംഘടനയ്ക്ക് നല്‍കിയത്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്ക്ക് സഹായം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും. നിര്‍മാണം ടോമിച്ചന് മുളകുപാടം.
