‘നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു’ എന്ന് പറഞ്ഞപ്പോൾ, ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു നയൻ‌താരയുടെ മറുപടി; ഡയാന നയൻ‌താര ആയതിനെ കുറിച്ച് സത്യൻ അന്തിക്കാട്!

കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടവന്ന് പിന്നീട് സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നയൻ‌താര . പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറുകയായിരുന്നു നയൻതാര.
.
. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ മുൻനിരയിലാണ് താരത്തിന്റെ സ്ഥാനം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയാണ് ഡയാന എന്ന നയൻ‌താര സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ നയൻതാരയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഓർക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

നയന്‍താര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ കണ്ടാണ് അഭിനയിക്കാൻ വിളിച്ചത് എന്നും എന്നാൽ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് ആദ്യം തന്നോട് പറഞ്ഞത് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ബന്ധുക്കള്‍ക്കൊന്നും താൻ സിനിമയില്‍ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല എന്നും തന്റെയും മാതാപിതാക്കളുടെയും ഇഷ്ടപ്രകാരം മാത്രമാണ് അഭിനയിക്കാൻ എത്തിയതെന്നുംഒരു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നു പറഞ്ഞു.

ഒരു മാഗസിന്‍ കവറില്‍ നയന്‍താര ചെയ്ത ഒരു പരസ്യത്തിലെ ഫോട്ടോ ആണ് ഞാന്‍ ആദ്യം കാണുന്നത്. അത് കണ്ടപ്പോള്‍ ആത്മവിശ്വാസമുള്ള ഒരു പെൺകുട്ടി എന്ന ഫീല്‍ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. തുടർന്ന് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഡയാനയെ വിളിച്ച് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് എത്തുന്നത്. സിനിമയില്‍ അഭിനയിക്കണം എന്ന മോഹം കൊണ്ട് വരുന്ന കുട്ടി ഒന്നുമല്ല എന്ന് ഡയാനയുടെ വരവിൽ നിന്ന് മനസിലായി. പക്ഷെ അഭിനയിക്കാന്‍ ഇഷ്ടമാണ് എന്നും തോന്നി. അന്ന് തന്നെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.

പിന്നീട് ‘നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു’ എന്ന് പറഞ്ഞപ്പോൾ, ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു അവരുടെ മറുപടി. ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ എന്ന് ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ‘മനസ്സിനക്കരെ’ ചിത്രത്തില്‍ നയൻ താര എത്തുന്നത്.

ഡയാന എന്ന പേര് മാറ്റണം എന്ന് പറഞ്ഞ്, ഞാന്‍ കുറച്ച് പേരുകള്‍ അവർക്ക് എഴുതി കൊടുത്തിരുന്നു. അതില്‍ നിന്നാണ് നയന്‍താര എന്ന പേര് അവർ തെരഞ്ഞെടുക്കുന്നത്. വളരെ നല്ലൊരു സെലക്ഷൻ ആയിരുന്നു അത്. പക്ഷെ ഞാന്‍ ഒരിക്കലും പറയില്ല, ഞാന്‍ അവസരം കൊടുത്തത് കൊണ്ടാണ് നയന്‍താര സിനിമയില്‍ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവര്‍ സിനിമയില്‍ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട്. ഇപ്പോഴും ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ് നയന്‍താര. ഇടയ്ക്ക് വിളിക്കാറുണ്ട്. അവര്‍ വളര്‍ന്ന് വന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്. സത്യൻ അന്തിക്കാട് പറഞ്ഞു.

ABOUT NAYANTHARA

AJILI ANNAJOHN :