തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഈ വരുന്ന ജൂണ്‍ മാസത്തിലുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം.
അജിത്ത്-വിഘ്‌നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. ഒരു അഭിമുഖത്തിനിടെ നടി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
അതേസമയം, വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്.
നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.