ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനെ അടിച്ച സംഭവം; വില്‍ സ്മിത്തും ജെയ്ഡ പിങ്കെറ്റും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനെ നടന്‍ വില്‍ സ്മിത്ത് മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ താര്തതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇപ്പോഴിതാ ഭാര്യ ജെയ്ഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ വലുതായി വേര്‍പിരിയലിലെത്തി നില്‍ക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വില്‍ സ്മിത്തും ജെയ്ഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇടയ്ക്ക് അതെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നതായും എന്നാല്‍ ഓസ്‌കര്‍ വേദിയിലുണ്ടായ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. സുഹൃത്തുക്കള്‍ മധ്യസ്ഥത്തിനായി ശ്രമിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഓസ്‌കര്‍ നിശയിലെ വിവാദത്തിന് പിന്നാലെ വില്‍ സ്മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. പത്ത് വര്‍ഷത്തേയ്ക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്.

അതേസമയം വില്‍ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയതായാണ് വിവരം. മുംബൈയിലെ ഹോട്ടലില്‍ ഒരു ഹിന്ദു സന്യാസിയും വില്‍ സ്മിത്തിനൊപ്പമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ വില്‍ സ്മിത്തിന്റെ വസതി സദ്ഗുരു സന്ദര്‍ശിച്ചിട്ടുണ്ട്. ആത്മീയ ഗുരു സദ്ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഏറെ പ്രശസ്തമാണ്.

Vijayasree Vijayasree :