വിവാഹമേളമെല്ലാം ഭംഗിയായി തന്നെ നടന്നെങ്കിലും കല്യാണിയ്ക്ക് ഇനി പരീക്ഷണ കാലമാണ്. പക്ഷെ ഈ പരീക്ഷണം ഉറപ്പായും കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടുന്നതിലേക്കാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്. നിലവിൽ സരയു ഒരുക്കിയ പ്ലാൻ പൊളിഞ്ഞു പോയി.. അതായത് പാലിൽ സോപ്പ് പൊടി കലക്കി കിരണിന്റെയും കല്യാണിയുടെയും ആദ്യരാത്രി കുളമാക്കാൻ ശ്രമിച്ച സരയു ഇപ്പോൾ വീണ്ടും ഹോസ്പിറ്റലിൽ ആയിരിക്കുകയാണ്.
സരയുവിനു പിന്നെ ബോധം വരുന്നത് വെളുപ്പിനെ നാല് മണിക്കാണ്. അങ്ങനെ ബോധം വന്നപ്പോൾ ആദ്യം ചോദിക്കുന്നത് കഴിഞ്ഞോ അവരുടെ ആദ്യരാത്രി കഴിഞ്ഞോ എന്നാണ്. അങ്ങനെ സരയു ഭ്രാന്തിയായി എഴുന്നേൽക്കുമ്പോഴും രാഹുൽ അവൾക്ക് പ്രതീക്ഷ കൊടുക്കുകയാണ്.
എന്നാൽ നിലവിൽ കല്യാണിയുടെ ജീവന് വരെ ആപത്ത് ആകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇനി അവിടെ ആ വീട്ടിൽ കല്യാണിയെ ഒറ്റപ്പെടുത്തുന്ന തരത്തിലും രൂപ വഴക്ക് പറയുന്ന തരത്തിലും കുറെ സാഹചര്യങ്ങൾ അവർ ഉണ്ടാക്കും. ആ അവസരത്തിലെല്ലാം കിരണും പാറു മോളും സോണിയും ഒപ്പമുണ്ടാകും .
എന്നാലും കല്യാണിയ്ക്ക് താങ്ങാനാകാത്ത എന്തെങ്കിലും ഒരു ആപത്ത് വരുമ്പോൾ ഉറപ്പായും കല്യാണി സംസാരിക്കും. ആ ഒരു കാത്തിരിപ്പിലാണ് എല്ലാ മൗനരാഗം പ്രേക്ഷകരും എന്നറിയാം. പക്ഷെ കിരണും കല്യാണിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ… ഇനി സരയു എന്തൊക്കെ ചെയ്താലും കല്യാണിയും കിരണും പിരിയാൻ സാധ്യതയില്ല .
ഒരു പക്ഷെ അവർക്ക് ആപത്ത് സംഭവിക്കുന്ന എന്തെങ്കിലും ചെയ്യുമായിരിക്കും. എന്നാലും കിരണും കല്യാണിയും തമ്മിൽ ഒരു സൗന്ദര്യ പിണക്കം പോലും ഉണ്ടാകാൻ സാധ്യതയില്ല . അത്രയ്ക്ക് കല്യാണിയെ കിരൺ സ്നേഹിക്കുന്നുണ്ട്. പ്രൊമോയിൽ കാണിച്ച ലാസ്റ്റ് സീനും ആ സോങ്ങും കാണുമ്പോൾ കിയാണി ആരാധകർ ഒന്നടങ്കം അത് പറയും.
ഏതയാകും ഇപ്പോൾ മൗനരാഗം നല്ലരീതിയിൽ ആണ് മുന്നേറുന്നത്. ഇനി കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടണം. അതും ശരിക്കും പറഞ്ഞാൽ രൂപ കല്യാണിയെ മരുമകളായി സ്വീകരിക്കുന്നത് ആണ് ആദ്യം നടക്കേണ്ടത്. അതിനു ശേഷം മതി കല്യാണിയ്ക്ക് സംസാരം തിരികെ കിട്ടേണ്ടത്. കാരണം സംസാര ശേഷി ഇല്ലാത്ത കല്യാണിയെ തന്നെ രൂപയ്ക്ക് സ്നേഹിക്കാൻ സാധിക്കണം. ആ ഒരു എപ്പിസോഡ് കാണാൻ നമുക്ക് കാത്തിരിക്കാം..
about mounargam