നായികയായി വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്നാണ് നയന്‍താര പറഞ്ഞത്; ഡയാന എന്ന പേര് മാറ്റണമെന്ന് പറഞ്ഞു: നയൻതാരയ്ക്ക് ഒപ്പമുള്ള അനുഭവം ഓർത്തെടുത്ത് സത്യന്‍ അന്തിക്കാട്!

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി മാറിയ നടിയാണ് നയൻതാര. മലയാള സിനിമാ ഇൻഡസ്ട്രിയിൽ നായികമാർക്ക് സ്ഥാനം കിട്ടിത്തുടങ്ങിയത്
നയൻതാരയുടെ ആണെന്ന് പറഞ്ഞാലും തെറ്റാകില്ല.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെയായിരുന്നു നയൻതാര ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. നയൻതാര, അസിൻ, സംയുക്ത വർമ തുടങ്ങിയ നടിമാരെ കൊണ്ട് വന്നത് സത്യൻ അന്തിക്കാടായിരുന്നു. അവർ എല്ലാം താരങ്ങളായി മാറിയത് അവരുടെ കഴിവുകൊണ്ടാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ വായിക്കാം, ”നയൻതാര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ ആണ് ഞാൻ ആദ്യം കണ്ടത്. ഒരു മാഗസിൻ കവറിൽ. അത് കണ്ടപ്പോൾ ആത്മവിശ്വാസമുള്ള ഒരു കുട്ടി എന്ന ഫീൽ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. ഡയാനയെ വിളിച്ചു, കാണാൻ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു” എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

എന്നാൽ ആ വരവ് കണ്ടാൽ അറിയാം, സിനിമയിൽ അഭിനയിക്കണം എന്ന മോഹം പിടിച്ച് വരുന്ന കുട്ടി ഒന്നുമല്ല, പക്ഷെ അഭിനയിക്കാൻ ഇഷ്ടമാണ് എന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയൻതാര തിരിച്ച് പോയി എന്നും അദ്ദേഹം പറയുന്നു.

‘നയൻതാരയുടെ പേര് മാറ്റിയതിനെക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിക്കുന്നുണ്ട്. ഡയാന എന്ന പേര് മാറ്റണമെന്ന് പറഞ്ഞു കൊണ്ട് കുറച്ച് പേരുകൾ എഴുതി കൊടുത്ത് വിട്ടിരുന്നുവെന്നും അതിൽ നിന്നും അവർ തിരഞ്ഞെടുത്ത പേരാണ് നയൻതാര എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അത് വളരെ നല്ലൊരു തിരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം ഞാൻ ഒരിക്കലും പറയില്ല, ഞാൻ അവസരം കൊടുത്തത് കൊണ്ടാണ് നയൻതാര സിനിമയിൽ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവർ സിനിമയിൽ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട് എന്നും സത്യൻ അന്തിക്കാട് പറയുന്നു.

എന്നാൽ ഇപ്പോഴും ഞാനാണ് സിനിമയിൽ കൊണ്ടു വന്നത് എന്ന സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് നയൻതാര എന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെടുന്നുണ്ട്. നയൻതാര ഇടയ്ക്ക് വിളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു പക്ഷെ എന്നെ സംബന്ധിച്ച് അവർക്ക് കടന്ന് വരാനുള്ള വഴി ഞാൻ കാരണം ഉണ്ടായി എന്ന് മാത്രമേ കരുതുന്നുള്ളൂ. അവർ വളർന്ന് വന്നത് അവരുടെ കഴിവ് കൊണ്ട് ആണ്. അത് പോലെ തന്നെയാണ് അസിനും സംയുക്തയും എല്ലാം. അവർ വളർന്ന് വന്നത് അവരുടെ കഴിവാണ്. സംയുക്ത ഒന്നും ഒരിക്കലും അഭിനയിക്കണം എന്ന് ആഗ്രഹിച്ച ആളല്ല. അസിൻ ബോളിവുഡിൽ എല്ലാം എത്തും എന്നും ഞാൻ കരുതിയില്ല എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു.

about nayans

Safana Safu :