സാന്ത്വനത്തിലെ അപ്പുക്കിളിയുടെ വിവാഹം കഴിഞ്ഞോ? ഇത് ആദ്യവിവാഹമോ ?; ഹൽദിയ്ക്കിടെ ആ ചോദ്യം; സംഭവം ഇങ്ങനെ!

സാന്ത്വനം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രമായെത്തി കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് താരമിപ്പോൾ.

നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ പ്രേക്ഷക മനം കവർന്നിരുന്നു. സാന്ത്വനം പ്രേക്ഷർക്ക് അവരുടെ പ്രിയപ്പെട്ട അപ്പുക്കിളി ആണ് രക്ഷ. കുറച്ചു ദിവാമായി രക്ഷയുടെ സേവ് ദി ഡേറ്റ് വിഡിയോയും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എന്നാൽ രക്ഷയുടെ വിവാഹം ആരും അറിഞ്ഞില്ലല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ശരിക്കും രക്ഷയുടെ വിവാഹം കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ന് സാന്ത്വനം പ്രേക്ഷകർക്ക് ആഘോഷ ദിനമാണ്. നാളെയാണ് സാന്ത്വനത്തിലെ അപ്പുക്കിളിയുടെ യഥാർത്ഥ വിവാഹം. ഏറെ നാളായി രക്ഷ പ്രണയത്തിലായിരുന്നു . രക്ഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ അർക്കജാണ് രക്ഷയുടെ വരൻ. ബാംഗ്ലൂരിൽ ഐടി പ്രൊഫഷനാണ് അർക്കജ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിഷുവിന് ഇരുവരും ഒന്നിച്ചുള്ള വീഡിയോയും രക്ഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി ആരാധകരും താരങ്ങളുമാണ് രക്ഷയ്ക്കും അർക്കജിനും ആശംസകളുമായെത്തിയിരിക്കുന്നത്.

എന്നാൽ വീഡിയോയിൽ പങ്കുവച്ചിരിക്കുന്ന തീയതി 2022 മാർച്ച് 25 ആണ്. ഇതിൽ കൊടുത്തിരിക്കുന്ന പ്രകാരമാണെങ്കിൽ താരം വിവാഹിതയായിരിക്കുകയാണ്. എന്നാൽ രക്ഷ എന്തുകൊണ്ടാണ് വിവാഹത്തെ കുറിച്ച് ഒരിടത്തും പറയാതിരുന്നത് എന്ന കാര്യമാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. രക്ഷയുടെ വിവാഹകാര്യം സാന്ത്വനം കുടുംബത്തിലെ ആരും അറിയിച്ചില്ലല്ലോ എന്ന് പറയുന്നുവരുമുണ്ട്.

സേവ് ദ് ഡേറ്റ് ചിത്രങ്ങളോടൊപ്പം മനോഹരമായ കുറിപ്പും രക്ഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഞാൻ നിന്നെ പ്രണയിച്ചിട്ടില്ല, നിന്നോടൊപ്പം പ്രണയത്തിലേക്ക് നടക്കുകയായിരുന്നു. ഞാൻ വിശ്വാസത്തിലും വിധിയിലും വിശ്വസിക്കുന്നു, എങ്കിലും ഞങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ ചെയ്യാൻ മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു.

നൂറ് ജന്മത്തിലായാലും നൂറ് ലോകങ്ങളിലായാലും നിന്നെ ഞാൻ കണ്ടെത്തും, നിന്നെ തെരഞ്ഞെടുക്കും എന്നാണ് രക്ഷ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തിയിരിക്കുന്നത്. സാന്ത്വനത്തിൽ നിന്ന് പിന്മാറരുതെന്ന് പറയുന്നവരും കുറവല്ല. എന്നാൽ അതിനെക്കുറിച്ചൊന്നും ഈ ആഘോഷവേളയിൽ രക്ഷ പ്രതികരിച്ചിട്ടില്ല.

about santhwanam

Safana Safu :