ബോളിവുഡിലെ പ്രശസ്ത നടിയാണ് ഇഷ കോപികർ. ഞെട്ടിക്കുന്ന ഒരു അനുഭവം വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം ഇത് പങ്കുവെച്ചത്. ഇന്നും സിനിമ മേഖലയില്‍ അവസരങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്തു വരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇഷ കോപികറിന്റെ ആരോപണം. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബോളീവുഡിലെ പ്രമുഖ നടനില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി. ഈ സംഭവത്തിന് ശേഷം താന്‍ വല്ലാത്തൊരു അവസ്ഥയിലായെന്നും ബോളീവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിള്‍ ഇഷ തുറന്നു പറഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്ന് ഇഷ പറയുന്നു. 2000-ന്റെ പകുതിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒരിയ്ക്കല്‍ വിളിച്ചു പറഞ്ഞു അടുത്തതായി ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ നായകന്റെ ഗുഡ് ലിസ്റ്റില്‍ തന്റെ പേരും ഉണ്ടെന്ന്. അദ്ദേഹം എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ഉടനെ തന്നെ ഞാന്‍ ചിത്രത്തിലെ നായകനെ വിളിച്ചു. അദ്ദേഹത്തോട് കാര്യം തിരക്കിയതോടെ ഞാന്‍ ഞെട്ടിപ്പോയി.
അയാളുടെ അടുത്തേയ്ക്ക് ഒറ്റയ്ക്ക് ചെല്ലാനാണ് അയാള്‍ ആവശ്യപ്പെട്ടത്. ആ സംഭവം തന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഇതോടെ ആ സിനിമയില്‍ ഇനി അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉടനെ നിര്‍മ്മാതാവിനെ അറിയിക്കുകയാണ് താന്‍ ചെയ്തതെന്ന് താരം പറഞ്ഞു. അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ നായകന്റെ ഗുഡ് ലുക്കില്‍ കയറുകയാണ് വേണ്ടതെന്ന ധാരണയാണ് ചിലര്‍ക്കുള്ളത്. എന്നാല്‍ തനിക്ക് ജോലിയേക്കാള്‍ ജീവിതമാണ് വലുതെന്ന് താരം പറയുന്നു. ഇത്തരം സംഭവങ്ങള്‍ തുറന്നു പറയുന്ന ആദ്യത്തെ ആളല്ല താന്‍ എന്ന് ഇടൈംസിന് നല്‍കിയ അഭിമുഖത്തിലും ഇഷ വ്യക്തമാക്കി.
about isha koppikar