വ്യത്യസ്തമായ അവതരണ രീതിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു അശ്വതി ശ്രീകാന്ത്. ഈ അടുത്താണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരം അഭിനയത്തിലേക്ക് ചുവട് വെച്ചത്.
തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ അശ്വതി സജീവമാണ്.തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന കുറിപ്പുകൾക്ക് ഒരു പ്രത്യേക സ്വീകരണം ആണ് ആരാധകർ നൽകുക. .
സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ തുറന്നുപറയുന്ന അശ്വതി, വിമർശങ്ങൾക്കും അതെ ഭാഷ്യത്തിൽ തന്നെയാണ് അശ്വതി മറുപടി പറയുന്നത്. ഇപ്പോഴും അശ്വതിയുടെ പ്രതികരണത്തിന് ആണ് ആരാധകർ കൈ അടിക്കുന്നത്. അശ്വതിയുടെ മറുപടിയും താരം പങ്ക് വച്ച ചിത്രങ്ങളും ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ക്രിസ്തുമസ് ഫോട്ടോഷൂട്ടിൽ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ ആയതോടെയാണ് വിമർശനങ്ങളും തലപൊക്കിയത്. താരത്തിന്റെ പുതിയ ലുക്ക് ഇഷ്ടപെട്ടവർ ആശംസകൾ അറിയിക്കുമ്പോൾ, മേക്ക് അപ് കൂടി പോയി എന്ന അഭിപ്രായത്തോടെയാണ് മറ്റു ചിലർ എത്തിയത്.
പൊതുവെ നാടൻ ലുക്കിൽ നിന്നും വ്യത്യസ്തമായി അൽപ്പം മോഡേൺ ലുക്കിൽ ആണ് താരം ചിത്രങ്ങളിൽ എത്തുന്നത്. അതോടെയാണ്, ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്. മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം എന്ന അഭിപ്രായത്തോട് മറ്റു ചിലർ എത്തിയത്. “പേർസണൽ ലൈഫിൽ പോരെ ലാളിത്യം? മേക്കപ് ഒക്കെ പ്രൊഫെഷന്റെ ഭാഗമാണ്”, എന്ന മറുപടിയാണ് വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി നൽകിയത്.