അപ്പോൾ വലിയ ഒരു പ്ലാനും കൊണ്ട് നടക്കുകയാണ് നമ്മുടെ പാവം ഈശ്വർ സാറും വിക്ടറും രാം ദാസും ജാക്കും.. നല്ല ഐഡിയ ആണ്.. ഒരു വെടിയ്ക്ക് മാളുവും അവസാനിക്കും ശ്രേയയും അവസാനിക്കും.. ഹും പക്ഷെ പ്ലാനിങ്ങിൽ ഒരു അബദ്ധം പറ്റി.. ഈ പ്ലാൻ റോബിൻ ഹുഡ് തുമ്പിയെ മറന്നു നടത്തിയതായിപ്പോയി. അപ്പോൾ അത് ചീറ്റിപ്പോകും .. ഉറപ്പല്ലേ..
അപ്പോൾ അവരുടെ പ്ലാൻ ഞാൻ ഒന്ന് പറയാം.. തുമ്പിയെ ആ റിസോർട്ടിൽ വരുത്തിയ്ക്കുന്നു . ബിസിനസ് മീറ്റിൽ എല്ലാവർക്കും ഒപ്പം തുമ്പി ഇരിക്കുമ്പോൾ അവിടെ വച്ച് ജാക്ക് എഴുന്നേറ്റ് ഇത് ലേഡി റോബിൻഹുഡ് ആണെന്ന് പറയുന്നു.. അങ്ങനെ അറസ്റ്റ് ചെയ്യാൻ മിനിസ്റ്റർ പറയുമ്പോൾ തുമ്പി അവിടെ നിന്നും ഇറങ്ങി ഓടുന്നു..
പിന്നാലെ ശ്രേയയും പോകുന്നുണ്ട്… അങ്ങനെ എല്ലാവരും മരിച്ചു എന്ന് കരുതിയ വിക്ടർ തുമ്പിയെ പിടിച്ചു നിർത്തി ഗൺ പോയിന്റിൽ നിർത്തുന്നു .. അങ്ങനെ ശ്രേയ വിക്ടർ മരിച്ചിട്ടില്ല എന്നറിഞ്ഞു ഞെട്ടുന്നു. അങ്ങനെ ഞെട്ടിത്തരിച്ചു നിൽക്കുന്ന ശ്രേയയുടെ കയ്യിലെ ഗൺ ഫ്രീസ് ആകുന്നു..
ഈ സമയം ശ്രേയയ്ക്ക് പിന്നാലെ നിന്ന് ടോണി ഫ്രം ഗോവ തുമ്പിയെ ഷൂട്ട് ചെയ്യുന്നു… തുമ്പി മരിക്കുന്നു , ശ്രേയ കുടുങ്ങുന്നു. വിക്ടർ കള്ളപാസ്പോർട്ടിൽ നാട് വിടുന്നു.. ആഹാ എന്ത് നല്ല നടക്കാത്ത സ്വപ്നം..
ഇതൊക്കെ നടക്കണമെങ്കിലേ… ഇവരന്മാർക്ക് മുന്നിൽ ഉള്ളത് നന്ദിനി സിസ്റ്റേഴ്സ് അവരുത്തായിരുന്നു.. ഈ പറഞ്ഞ പ്ലാൻ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണം.., ഇതിൽ ഏതെങ്കിലും ഇനി പൊളിയാൻ ബാക്കിയുണ്ടോ?
അതായത് ആ ബിസിനസ് മീറ്റിൽ പ്രെസെന്റഷന് കൊടുക്കാൻ പോകുന്നത് തുമ്പി അല്ല. പകരം അത് പവിത്രയുടെ പ്രോജക്റ്റ് ആണ്. അവിടെ തന്നെ അവന്മാരുടെ പ്ലാൻ പൊളിഞ്ഞു. ഈ സമയം റോബിൻ ഹുഡ് ആയി വേഷമിട്ടിരിക്കുന്ന തുമ്പി ഫുൾ കോണ്സന്ട്രേറ്റ് ചെയ്യുന്നത് ആ ഫയൽ എടുക്കുന്നതിലാണ്.
ശ്രേയ ഇടയ്ക്ക് വന്നുകയറിയതോടെ തുമ്പി കൂട്ടിനായി വിച്ചുവിനെയും വിളിക്കുന്നുണ്ട്. വിച്ചുവും തുമ്പിയും അപ്പച്ചിയും കൂടി ആ പ്ലാൻ സൂപർ ആക്കും. പിന്നെ വിവേകിന് എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അതും പോക്കും. വിവേകിന് കള്ളത്തരം ഒന്നും കാണില്ലായിരിക്കും.. വിച്ചുവും ചേച്ചിയും ഒക്കെയുള്ളതല്ലേ..
പിന്നെ ശ്രേയയുടെ അത്രെയും ഇൻവെസ്റ്റിഗേറ്റിവ് മൈൻഡ് പാവം വിവേകിന് കാണില്ല. ഇനി അടുത്ത ഒരു പ്രശ്നം നമ്മുടെ നന്ദിനി സിസ്റ്റേഴ്സിനു വരുന്നുണ്ട്. അവർ തമ്മിൽ പിണങ്ങുമോ ? ജനറൽ പ്രോമോയുടെ അവസാന ഭാഗത്ത് അങ്ങനെ ഒരു സൂചന കാണിക്കുന്നുണ്ട്. അതെന്തെന്ന് വരും എപ്പിസോഡ് കാണുമ്പോൾ അറിയാം .
about thoovalsparasham