അമ്പോ വമ്പൻ ട്വിസ്റ്റ്; അമ്പാടിയ്ക്ക് ഗജനിയുടെ സഹായം; സച്ചിയുടെ അവസാന കുതന്ത്രവും പാളി; ഇനി അലീനയും അമ്പാടിയും ഒന്നിച്ചുള്ള സീനുകൾ ; അമ്മയറിയാതെ കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ!

വളരെ സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുകയാണ് ‘അമ്മ അറിയാതെ പരമ്പര. അലീന അമ്പാടി വിവാഹ നിശ്ചയവും അപർണ്ണയെ ജിതേന്ദ്രൻ തട്ടിക്കൊണ്ട് പോയതും അതിനു ശേഷം അമ്പാടി ജിതേന്ദ്രൻ ഫൈറ്റും എല്ലാം കഴിഞ്ഞ് ഇപ്പോൾ ജിതേന്ദ്രൻ അമ്പാടി ഫൈറ്റ് സെക്കൻഡ് സീസൺ വന്നിരിക്കുകയാണ് . ഇവിടെ ഒരു പ്രശ്നം അമ്പാടി നട്ടെല്ല് തളർന്ന അവസ്ഥയിലും, ജിതേന്ദ്രൻ ആരോഗ്യം വീണ്ടെടുത്ത അവസ്ഥയിലുമാണ്.

ഒന്ന് വേണം എന്ന് വച്ചാൽ ജിതേന്ദ്രന് അമ്പാടിയെ കൊല്ലാൻ സാധിക്കും എന്നാണ് ജിതേന്ദ്രൻ കരുതിയിരിക്കുന്നത്. പക്ഷെ അതിനുള്ള ബലം ഒന്നും ജിതേന്ദ്രനില്ല. ആ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഉർവശി ശാപം ഉപകാരമാകുന്ന പോലെ.. ജിതേന്ദ്രന്റെ ആ സാഹസികത ഇവിടെ അവസാനിക്കുകയാണ്.

എല്ലാം ഒരു നിയോഗമാണ് എന്ന് പറയുന്നപോലെയാണ് അമ്പാടിയും ജിതേന്ദ്രനും ഒന്നിച്ച് ഒരിടത്ത് തന്നെ എത്തപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്പാടി തിരിച്ചു വരിക്കുകയാണ്. പഴയതിലും പവർ ആയിട്ട്.. നിലവിൽ എല്ലാ പ്രേക്ഷകരും മിസ് ചെയ്യുന്ന ഒന്നാണ് അമ്പാടിയുടെ ശബ്ദം. എത്രയും പെട്ടന്ന് അമ്പാടി സംസാരിച്ചു തുടങ്ങണം എന്നാണ് ‘അമ്മ അറിയാതെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

എന്നാൽ ഈ ആഴ്ച അവസാനത്തോടെ എല്ലാത്തിനും ഒരു പരിഹാരം ആകുമെന്നാണ് ജനറൽ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അതിൽ കാണിച്ചതൊക്കെ വരും എപ്പിസോഡുകളിൽ കാണിക്കുമെങ്കിൽ ഉറപ്പായും ജിതേന്ദ്രനും സച്ചിയും തമ്മിലുള്ള അടുത്ത തന്ത്രം അമ്പാടിയ്ക്ക് ഗുണമായി ഫലിക്കും.

പക്ഷെ സംസാരശേഷി കിട്ടുന്നവരെ അലീന അറിയാൻ സാധ്യതയില്ല. ഏതായാലും അമ്പാടി എഴുന്നേൽക്കുന്നതോടെ ജിതേന്ദ്രന്റെ അവസ്ഥ വീണ്ടും പരിതാപകരമാകും . എന്നാൽ അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയ നിമിഷങ്ങളെല്ലാം ആകും ഇനി വരൻ പോകുന്ന ആഴ്ചയിൽ കാണിക്കാൻ പോകുന്നത്.

അതുപോലെ കതിരും ജിതേന്ദ്രനും തമ്മിലുള്ള ബന്ധം എന്താകും എന്നതും ഒരു ചോദ്യചിഹ്നമാണ്. കതിരിനു മുന്നിൽ രഞ്ജിത്ത് എന്ന അനാഥനായ പണക്കാരനാണ് ജിതേന്ദ്രൻ. സ്നേഹിക്കാൻ ഒരു ഹൃദയം തേടി അലഞ്ഞു നടക്കുന്ന ജിതേന്ദ്രന് മുന്നിൽ കതിരിനെ പോലെ ഒരു പാവം പെൺകുട്ടി വീഴും എന്നും ഉറപ്പാണ്.

about ammayariyathe

Safana Safu :