തന്തയ്ക്ക് വിളിയോടെ കളികൾ മാറിമറിയുന്നു; ഡോക്ടർ മച്ചാൻ ഔട്ട് ? അശ്വിന് പച്ചക്കൊടി ; ബിഗ് ബോസിൽ നിന്നും ആരാകും പുറത്തേക്ക് പോവുക!

ബി​ഗ് ബോസ് മലയാള സീസൺ ഫോർ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാംകൊണ്ടും നാലാം സീസൺ വളരെ അധികം വ്യത്യസ്തമാണ്. മത്സരാർഥികളുടെ കാര്യത്തിലായാൽപ്പോലും. ഇന്ന് വീക്കെൻഡ് എപ്പിസോഡ‍് സംപ്രേഷണം ചെയ്യാനിരിക്കെ വെള്ളിയാഴ്ച വലയൊരു വഴക്കാണ് മത്സരാർഥികൾ തമ്മിൽ നടന്നത്. ‘അപ്പ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു’ എന്ന ഡോ.റോബിന്റെ പ്രയോ​ഗമാണ് വഴക്കിന് തുടക്കമിട്ടത്. ക്യാപ്റ്റൻസി നോമിനേഷൻ സമയത്താണ് വഴക്കുണ്ടായത്.

റോബിൻ ‘അപ്പ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു’ എന്ന പ്രയോ​ഗം നടത്തിയ ശേഷം ലക്ഷ്മിപ്രിയ ആ പ്രയോ​ഗത്തെ കുറിച്ച് വളച്ചൊടിച്ച് സംസാരിച്ചതോടെയാണ് അശ്വിനടക്കമുള്ളവർ റോബിനെതിരെ പാഞ്ഞെത്തിയത്.

അതിൽ അശ്വിൻ ആവശ്യത്തിലധികം പ്രശ്നങ്ങൾ റോബിന്റെ പ്രയോ​ഗത്തിന്റെ പേരിൽ വീട്ടിൽ സൃഷ്ടിച്ചിരുന്നുവെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി വീട്ടിൽ മിണ്ടാപ്പൂച്ചയായി ഇരുന്നിരുന്ന അശ്വിൻ ഷോ ഇറക്കുകയായിരുന്നുവെന്നാണ് പിന്നീട് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വന്ന വിമർശനങ്ങളിൽ ഏറെയും.

ഒരുപക്ഷെ ബി​ഗ് ബോസ് വീട്ടിലെത്തി നാല് ആഴ്ച പിന്നിട്ടിട്ടും ആദ്യമായിട്ടായിരിക്കും അശ്വിനെ ഇത്രത്തോളം വൈലന്റായി വീട്ടിലുള്ളവർ പോലും കാണുന്നത്. ആ പ്രയോ​ഗം തന്നെ വേദനിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് കൂടി പറഞ്ഞ് കൊണ്ടാണ് അശ്വിൻ പൊട്ടിത്തെറിച്ചും കരഞ്ഞും റോബിനെതിരെ ചെന്നത്. അശ്വിനെ ആ വാക്ക് അത്രയും വേദനിപ്പിക്കാൻ കാരണം അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു.

അച്ഛനും അമ്മയും ഇല്ലാതെ വളർന്നതാണ് അശ്വിൻ. സ്‌കൂൾ പിടിഎ മീറ്റിങിന് എല്ലാവരുടേയും അച്ഛനും അമ്മയും വരുമ്പോൾ തന്റെ മാത്രം ആരും വരാതിരിക്കുമ്പോൾ പലരും അശ്വിന് നേരെ ഈ പ്രയോ​ഗം പറഞ്ഞിട്ടുണ്ടത്രെ. വീണ്ടും വർഷങ്ങൾക്കിപ്പുറം ആ വാക്ക് കേട്ടപ്പോൾ അശ്വിന്റെ നിയന്ത്ര‌ണം വിട്ടുപോവുകയായിരുന്നു.

പല തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗം വളരെ മോശമാണ് എന്ന തരത്തിൽ പറഞ്ഞ് തുടങ്ങിയ അശ്വിൻ, ‘എടാ… ഡോക്ടറെ നീ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയരുത്.. സഹിക്കില്ല’ എന്ന് പറഞ്ഞാണ് അശ്വിൻ റോബിനടുത്തേക്ക് പാഞ്ഞെത്തിയത്. റോൺസൺ, ജാസ്മിൻ തുടങ്ങിയവർ അശ്വിനെ തടഞ്ഞതിനാലാണ് സ്ഥിതി​ഗതികൾ വഷളാകാതിരുന്നത്.

ഇതോടെ അശ്വിനും ബിഗ് ബോസ് ചർച്ചകളിൽ സജീവമായിരിക്കുകയാണ്. വലിയ കണ്ടന്റുകൾ ഒന്നും ഉണ്ടാക്കാതെ സൈലന്റ് ആയി കടന്നു പോയ അശ്വിൻ ഇതോടെ പ്രേഷകരുടെ ഇടയിൽ വിജയം നേടുമോ ? അതോ ഡോക്ടർക്ക് തന്നെയാണോ ഇതും ഗുണമാകുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ .

about bigg boss

Safana Safu :