നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ട്; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി എസ്തര്‍ അനില്‍

ബാലതാരമായി എത്തി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രമായ ദൃശ്യത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് എസ്തറിനും ആരാധകര്‍ ഏറിയത്. ദൃശ്യം 2വിലും ഗംഭീരപ്രകടനമാണ് താരം നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് എസ്‌തേര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. ഇതിന് ഒരു സിനിമയില്‍ സലിംകുമാര്‍ ചിന്തിച്ചുകൊണ്ട് നില്‍ക്കുന്ന സ്റ്റിക്കറാണ് താരം മറുപടിയായി നല്‍കിയത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

എസ്തര്‍ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :