അമ്പാടിയെ അപായപ്പെടുത്താൻ ഗജനിയുടെ പുത്തൻ നീക്കം ഇങ്ങനെ ; ഗജനിയുടെ പ്രേമം സത്യമാകുമോ?; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു. ജിതേന്ദ്രൻ തകർത്ത്… ഏതായാലും ആദ്യമായിട്ടാണ് സച്ചിയും മൂർത്തിയും അല്ലാതെ ഒരാൾ ജിതേന്ദ്രനോടു സംസാരിക്കുന്നത്., അതുകൊണ്ട് തന്നെ അയാളുടെ മറ്റൊരു സംസാര രീതിയും കാണാൻ സാധിച്ചു. ഇനി എങ്ങാനും ജിതേന്ദ്രന് കാതിരിനോട് ആത്മാർത്ഥ പ്രണയം തോന്നുമോ? അതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം.

ഏതായാലും ജിതേന്ദ്രൻ സംശയിച്ചത് ശരിയായി, ഒപ്പം ചികിത്സയിൽ കഴിയുന്ന ആൾ അമ്പാടി തന്നെ.. അത് കതിർ തന്നെ വന്നു പറയുന്നുണ്ട്. കതിരിനോട് ഗജനി അതെല്ലാം ചോദിച്ചിരുന്നു, അതിനനുസരിച്ച് കതിർ എല്ലാം പറയുകയാണ്.

ഇനി കതിരിനെ കൂട്ടുപിടിച്ചു അമ്പാടിയെ അവിടെ നിന്നും ഓടിക്കാനാണ് ജിതേന്ദ്രന്റെ ശ്രമം., ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. പക്ഷെ അതത്ര ഈസി ആയി നടക്കില്ലല്ലോ.. അപ്പോൾ പിന്നെ അടുത്ത ആയുധം നേരിട്ട് തന്നെ അമ്പാടിയെ ഉപദ്രവിക്കുക എന്നതാണ്. ഇപ്പോഴുള്ള അമ്പാടിയുടെ അവസ്ഥ മനസിലാക്കി കഴിഞ്ഞിട്ടേ അതിനു ജിതേന്ദ്രൻ തയ്യാറെടുക്കു. അല്ലെങ്കിൽ പഴയ അടിയുടെ വേദന ജിതേന്ദ്രൻ മറന്നുകാണില്ല..

പിന്നെ കുറെ നാളുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും വിനീതിനെയും അപര്ണയെയും കാണിക്കുന്നുണ്ട്.. വിനീതിന് വൈകാതെ ഒരു പണികിട്ടും , നോക്കിക്കോ.. വിനീത് ഇതിൽ കാണിക്കുന്നത് ഒരു ഫ്രോഡ് പരിപാടിയാണെന്ന് എഴുത്തുകാരനും നല്ല വ്യക്തമായിട്ടറിയാം.. അതും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്.

പിന്നെ പ്രൊമോയിൽ ഇപ്പോൾ എപ്പിസോഡിൽ ഇല്ലാത്തതും കൂടി കാണിക്കുന്നുണ്ട്. ഇനിയുള്ള എപ്പിസോഡ് കാണിക്കുമ്പോൾ പ്രോമോ എന്തുചെയ്യുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

about ammayariyathe

Safana Safu :