ശിവേട്ടനും അഞ്ജലിയ്ക്കും അമ്മമാരുടെ അനുഗ്രഹം; ഗോപികയ്ക്ക് ഉണ്ടായ അനുഭവം; സാന്ത്വനത്തിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നായിക!

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും സഹോദരന്മാരും സഹോദരിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. ഓരോ ദിവസം കൂടുന്തോറും കൂടുതല്‍ രസകരവും സങ്കീര്‍ണവുമായി മാറുകയാണ് സ്വാന്തനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ള പരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിലാണ് ഇടം നേടിയത്.

സാന്ത്വനത്തിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും. തുടക്കത്തില്‍ കീരിയും പാമ്പുമായിരുന്ന ശിവനും അഞ്ജുവും ഇപ്പോള്‍ കട്ട പ്രണയത്തിലാണ്. ഇരുവരും ഒരുമിക്കുന്ന നാളുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കട്ടിലിലും നിലത്തുമായി കിടക്കുന്ന അഞ്ജുവും ശിവനും ഒരു കട്ടിലിലേക്ക് മാറുന്ന് ദിവസം ഉടനെ ഉണ്ടാകുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. അഞ്ജുവിന്റേയും ശിവന്റേയും പ്രണയ രംഗങ്ങളാണ് ഷോയിലെ ഏറ്റവും ജനപ്രീയ ഘടകം.

സജിന്‍ ആണ് ശിവനായി എത്തുന്നത്. ബാലതാരമായി സിനിമയിലെത്തിയ, പിന്നീട് സീരിയലിലേക്ക് എത്തിയ ഗോപികയാണ് അഞ്ജുവിനെ അവതരിപ്പിക്കുന്നത്. അന്ന് ബാലേട്ടന്റെ മക്കളായി എത്തിയാണ് ഗോപികയും സഹോദരി കാര്‍ത്തികയും മലയാളികളുടെ സ്‌നേഹം നേടിയത്. ഇന്ന് മറ്റൊരു ബാലേട്ടന്റെ സഹോദരന്റെ ഭാര്യയായി എത്തി ഗോപിക വീണ്ടും മനസ് കവരുകയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ത്വനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ഗോപിക മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ശിവാഞ്ജലിയെക്കുറിച്ച് ഫാന്‍സ് ഗ്രൂപ്പുകളിള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ടെന്നാണ് ഗോപിക പറയുന്നു. പുറത്തൊക്കെ വച്ച് കാണുമ്പോള്‍ അമ്മമാര്‍ വന്ന് കെട്ടിപിടിക്കുമെന്നും താരം പറയുന്നു. സാന്ത്വനത്തില്‍ അഭിനയിക്കുന്നവരെല്ലാം ഒരു കുടുംബം പോലെ തന്നെയാണെന്നാണ് ഗോപിക പറയുന്നത്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നല്‍കുന്നതെന്നും താരം. സാന്ത്വനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രൊഡക്ഷന്‍ ടീമിന്റെ പിന്തുണയുമുണ്ടെന്നും ഗോപിക പറയുന്നു. അതേസമയം തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ് തനിക്ക് ശബ്ദം നല്‍കുന്ന പാര്‍വതി പ്രകാശിനാണെന്നും ഗോപിക പറയുന്നു.

പരമ്പരയില്‍ ശിവന്‍ ആയി എത്തുന്ന സജിന്റെ പിന്തുണയെക്കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. സജിന്‍ ചേട്ടന്റെ ജീവിതത്തിലെ ഭാര്യയായ ഷഫ്‌ന ചേച്ചിയും സൂപ്പറാണെന്നാണ് ഗോപിക പറയുന്നത്. പരമ്പരയുടെ ചിത്രീകരണം തുടങ്ങിയ അന്നാണ് താനും സഹോദരി കീര്‍ത്തനയും ഷഫ്‌നയെ കാണുന്നതെന്നും ഇപ്പോള്‍ തങ്ങള്‍ നാലു പേരുമൊരു ഗ്യാങ് ആയെന്നും ഗോപിക പറയുന്നു. താന്‍ ഷൂട്ടിനായി തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോഴിക്കോടു നിന്നും ചേച്ചിക്ക്് വേണ്ടി പലഹാരമൊക്കെ വാങ്ങി കൊണ്ടു പോകാറുണ്ടെന്നും ഗോപിക പറയുന്നു. സഹോദരി കാരണമാണ് ഗോപിക അഭിനയത്തിലേക്ക് എത്തുന്നത് ആ കഥയും താരം പറയുന്നുണ്ട്.

ശിവം എന്ന സിനിമയില്‍ ബിജു മേനോന്റെ മകളായി അഭിനയിക്കേണ്ടിയിരുന്നത് സഹോദരി കീര്‍ത്തനയായിരുന്നു. ആ അവസരം കിട്ടിയതാകട്ടെ അച്ഛന് വേണ്ടി ചാന്‍സ് ചോദിക്കാന്‍ ചെന്നപ്പോഴും. ബിജു മേനോന്‍ അങ്കിള്‍ വരുമ്പോള്‍ അച്ഛാ എന്ന് വിളിച്ച് ഓടിച്ചെല്ലുന്നതായിരുന്നു രംഗം. എന്നാല്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ കീര്‍ത്തന അനങ്ങിയില്ല. ഇതെന്റെ അച്ഛനല്ലെന്നായിരുന്നു കീര്‍ത്തന പറഞ്ഞത്. കീര്‍ത്തന ബിജു മേനോനെ അച്ഛാ എന്ന് വിളിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ആ വേഷം ഗോപികയെ തേടിയെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കബനിയിലൂടെ ഗോപിക സീരിയലിലേക്ക് എത്തുന്നതും കീര്‍ത്തന കാരണമായിരുന്നു.

അനിയത്തിക്കായിരുന്നു സീരിയലില്‍ അഭിനയിക്കാനുള്ള ഓഫര്‍ വന്നത്. അച്ഛന്‍ അയച്ചു കൊടുത്ത ഫോട്ടോയില്‍ ചിലതില്‍ ഗോപികയും ഒപ്പമുണ്ടായിരുന്നു. ഇത് കണ്ടാണ് കബനിയിലേക്ക് ഗോപികയ്ക്ക് ഓഫര്‍ വരുന്നത്. രണ്ടു പേര്‍ക്കും ഒന്നിച്ച് അഭിനയിക്കാമല്ലോ എന്ന് കരുതി വീണ്ടും ക്യാമറയുടെ മുന്നിലെത്തുകയായിരുന്നു. ലോക്ക്ഡൗണ്‍് കാലത്ത് കബനി നിന്നു പോയിരുന്നു. പിന്നാലെയാണ് സാന്ത്വനത്തിലേക്കുള്ള ഓഡിഷന്‍ നടക്കുന്നതും ഗോപികയ്ക്ക് അവസരം ലഭിക്കുന്നതും. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട അഞ്ജുവാണ് ഗോപിക. മികച്ച റേറ്റിംഗുമായി മുന്നേറുകയാണ് സാന്ത്വനം.

about santhwanam

Safana Safu :