ഫോ​ണ്‍ ശ​ബ്ദ​രേ​ഖ ചോ​ർ​ത്ത​ൽ: സാക്ഷിമൊഴി പഠിപ്പിക്കാൻ അവകാശമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ബാർകൗൺസിൽ

നടന്‍ ദിലീപ് പ്രതിയായ കേസില്‍ ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ ക്ലിപ്പുകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഇത് മാധ്യമങ്ങള്‍ പരസ്യപ്പെടുത്തുന്നതോടെ കേസില്‍ വിവിധങ്ങളായ ചര്‍ച്ചകള്‍ നടക്കുന്നത്

എന്നാല്‍ ശബ്ദരേഖകള്‍ പുറത്തുവന്ന വിഷയത്തില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടിയായിരുന്നു പരാതി .

എന്നാൽ ഇപ്പോഴിതാ അ​ഭി​ഭാ​ഷ​ക​രു​ടെ ഫോ​ണ്‍ ശ​ബ്ദ​രേ​ഖ ചോ​ര്‍​ത്തി മാ​ധ്യ മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ബാർകൗൺസിൽ രംഗത്ത് എത്തിയിരിക്കുകയാണ് . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ വി. ​സേ​തു​നാ​ഥ് ന​ല്‍​കി​യ പ​രാ​തി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

സാ​ക്ഷി​യെ മൊ​ഴി പ​ഠി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള അ​ഭി​ഭാ​ഷ​ക​രുടെ ശ​ബ്ദ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വന്നി​രു​ന്നു. ഇ​ന്ത്യ​ന്‍ തെ​ളി​വു നി​യ​മ​പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​നും ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​നു സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും ഇ​തു മ​റി​ക​ട​ന്നു ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി നി​യ മ​ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

about dileep

AJILI ANNAJOHN :