മഞ്ജു വാര്യര്‍ ആയാലും, മറ്റ് നടിമാര്‍ ആയാലും സിനിമകള്‍ നിര്‍മ്മിച്ച് അങ്ങനത്തെ പ്രാധാന്യമുള്ള കഥകള്‍ ചെയ്ത് ഹിറ്റാക്കട്ടെ. പത്ത് പടം പൊട്ടിയാലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നുമില്ല. നടിമാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത് ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊടുക്കട്ടെയെന്ന് കൊല്ലം തുളസി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയിലെ ആണാധിപത്യം മാറില്ലെന്നും അത് പ്രകൃതിനിയമമാണെന്നുമാണ് കൊല്ലം തുളസി പറുന്നത്.

‘പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത് രണ്ട് രീതിയിലാണ്. പുരുഷന് പുരുഷന്റേതായ ഒരു ജീവിതക്രമമുണ്ട്. സ്ത്രീയ്ക്ക് അതില്ല. ഒരു സുന്ദരിയായ പെണ്ണ് വിവാഹം കഴിച്ചു. ഗര്‍ഭിണിയായി. അപ്പോള്‍ ശരീരം മാറും. അത് പ്രസവിച്ച് കഴിഞ്ഞാല്‍ കുറച്ച് കൂടി ശരീരപ്രകൃതി മാറി. പിന്നെ വളരും തോറും ഉത്തരവാദിത്വങ്ങള്‍ കൂടും. കുഞ്ഞിനെ നോക്കണം.

പ്രകൃതി തന്നെ രണ്ട് പേരെയും രണ്ട് ധ്രുവത്തിലാണ് വളര്‍ത്തിയത്. അതുകൊണ്ട് തന്നെ തുല്യനീതി കിട്ടാന്‍ സാധ്യത കുറവാണ്. ഏത് മേഖലയിലാണ് അത് കിട്ടിയിട്ടുള്ളത്? അവരെ മുഖ്യധാരയിലേക്ക് പ്രാപ്ത്തരാക്കി എടുക്കുന്നില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടുന്ന അനാഥവൃന്ദം വേറെ ആര്‍ക്കും കിട്ടില്ല. അതിന് അസൂയ പെട്ടിട്ട് കാര്യമില്ല.

മഞ്ജു വാര്യര്‍ ആയാലും, മറ്റ് നടിമാര്‍ ആയാലും സിനിമകള്‍ നിര്‍മ്മിച്ച് അങ്ങനത്തെ പ്രാധാന്യമുള്ള കഥകള്‍ ചെയ്ത് ഹിറ്റാക്കട്ടെ. പത്ത് പടം പൊട്ടിയാലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നുമില്ല. നടിമാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത് ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊടുക്കട്ടെ. ജനം ആക്‌സെപ്റ്റ് ചെയ്യട്ടെ.

വനിതാ സംഘടനകള്‍ വരുന്നത് നല്ലതാണ്. ഇ.കെ നയനാര്‍ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്, സ്ത്രീകള്‍ ഉള്ളിടത്തത് പീഡനം നടക്കുമെന്ന്. അത് ഉള്ള കാര്യമാണ്. ലോകത്ത് നടക്കുന്ന പ്രക്രിയ ആണ്. സിനിമ രംഗത്തുമുണ്ട് അത്. മാറ്റങ്ങള്‍ നല്ലതാണ്’ എന്നും കൊല്ലം തുളസി പറഞ്ഞു.

Vijayasree Vijayasree :