കുടുംബവിളക്ക് വീണ്ടും തിരിച്ചെത്തി; അമ്പാടിയുടെ അപകടം തിരിച്ചടിയായോ? ; കൂടെവിടെയും അവസാനിച്ചു; ഈ ആഴ്ചയിലെ മികച്ച ജോഡികൾ ശിവേട്ടനും അഞ്ജലിയും തന്നെ !

ഏഷ്യാനെറ്റിലെ പരമ്പരകള്‍ തമ്മില്‍ വലിയ മത്സരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെയും സീരിയലുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. കുടുംബവിളക്കും സാന്ത്വനവും തമ്മിലാണ് പ്രധാന മത്സരം. മാസങ്ങളോളം ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് ആയിരുന്നു.

എന്നാൽ കഴിഞ്ഞ ആഴ്ച നാലാം സ്ഥാനത്ത് ആയിരുന്നു കുടുംബവിളക്ക്. എന്നാൽ ഒട്ടും തന്നെ വൈകിയില്ല, സീരിയൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. പക്ഷെ റേറ്റിങ് ആകപ്പാടെ ഒന്ന് മാറിയ മട്ടാണ്. അമ്മയറിയാതെ മൂന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടിരുന്ന ഒരു പാരമ്പരയായിരുന്നു. എന്നാൽ ഇപ്പോൾ നാലാം സ്ഥാനത്തേക്ക് അമ്മയറിയാതെ മാറി. അതുപോലെ കൂടെവിടെയും സമയം മാറിവന്നിട്ടും മുന്നേറുന്നില്ല എന്നുവേണം കരുതാൻ. അപ്പോൾ ആദ്യം റേറ്റിങ് വിശദമായി ഞാൻ ഒന്ന് പറയാം..

സാന്ത്വനം : 15.40(15.80) , കുടുംബവിളക്ക് : 15.00(15.24) , മൗനരാഗം : 14.40(15.52), അമ്മയറിയാതെ : 14.40(15.48), കൂടെവിടെ : 11.00(11.72), സസ്നേഹം : 6.80(6.90), പാടാത്ത_പൈങ്കിളി : 4.50(4.14), തൂവൽസ്പർശം : 4.40(4.21), ദയ : 3.50(3.27), പളുങ്ക് : 3.10(3.12).

ഇതിൽ എല്ലാ സീരിയലുകൾക്കും റേറ്റിങ് ഒരുപോലെ കുറഞ്ഞിട്ടുണ്ട്.. അതായത് സീരിയൽ കാഴ്ചക്കാർ കുറഞ്ഞു എന്ന് വേണം കരുതാൻ.

ഇനി ഇതിൽ പാടാത്ത പൈങ്കിളി തൂവൽസ്പർശം ദയ പളുങ്ക് എന്നീ സീരിയലുകൾ നമുക്ക് പ്രത്യേകം നോക്കാം . കരാണം ഇവർ ഉച്ചയ്ക്കുള്ള സീരിയലുകളാണ്. അതിൽ പാടാത്ത പൈങ്കിളി ഒന്നാമതും തൂവൽസ്പർശം രണ്ടാമതുമാണ്..

about serial rating

Safana Safu :