“റോക്കി ഭായ് അല്ല, റോക്കി ‘ബോയ്’ ആണിവൻ ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് നടക്കേണ്ട പ്രായത്തിൽ, അത്രയും വയലൻസ് അല്ലേ അമ്മ തലയിൽ കേറ്റി കൊടുത്തത്; സ്നേഹം തോന്നിയ പെണ്ണിനെ എങ്ങനെ സമീപിക്കണമെന്ന് ധാരണയില്ലാത്ത…; റോക്കി ഭായിയെ ചികില്സിക്കണോ?

സൗത്ത് ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ കന്നഡ ചിത്രമാണ് കെജി.എഫ്: ചാപ്റ്റര്‍ 2. സിനിമയിലെ മാസ് രംഗങ്ങളും ഡയലോഗുകളും എല്ലാം ഇന്ന് മലയാളികൾക്കുൾപ്പടെ കാണാപ്പാഠമാണ്. റോക്കി ഭായി എന്ന ഒരു ഗുണ്ടയുടെ ജീവിതമാണ് ശരിക്കും സിനിമയിൽ കാണിക്കുന്നത്.

എന്നാൽ ഇപ്പോൾ രസകരമായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രസകരമായ കുറിപ്പിൽ റോക്കി ഭായി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെയാണ് പ്രതിപാദിക്കുന്നത്. മാനസിക വൈകല്യം കൊണ്ട് കാട്ടിക്കൂട്ടിയ ഒന്നാണ് ഇതെല്ലാം, അതുകൊണ്ടുതന്നെ റോക്കി ഭായിയെ ആഘോഷമാക്കിയ പ്രക്ഷകരോട് ചോദിക്കും പോലെയാണ് കുറിപ്പ്.

ഇനി ഏറെ രസകരമായ സംഭവം കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ഒരു മാനസികാരോഗ്യ വിദഗ്ധൻ ആണ്. “രസികനായ ഡോക്ടർ” പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

“ബാഡ് പേരന്റിങ്ങിന്റെ വിക്‌ടിം മാത്രമല്ലേ റോക്കി ഭായ്. തോക്ക് തോളത്തു വച്ചുള്ള ഈ നിൽപ്പ് കാണുമ്പോൾ, സ്നേഹം കിട്ടാതെ വളർന്ന ആ കൊച്ചു പയ്യനെ ഓർമ്മ വരുന്നു.

ക്രിക്കറ്റ് ബാറ്റ് കൊണ്ട് നടക്കേണ്ട പ്രായത്തിൽ, അത്രയും വയലൻസ് അല്ലേ അമ്മ തലയിൽ കേറ്റി കൊടുത്തത്. എങ്ങനെ നന്നാവും. സ്നേഹം തോന്നിയ പെണ്ണിനെ എങ്ങനെ സമീപിക്കണമെന്ന് ധാരണ ഇല്ലാത്ത, ഇമോഷണൽ മച്യൂരിറ്റി സീറോ ആയ, കുറെ സ്വർണ്ണവും ഷോ കാണിക്കലും മാസ്സ് ഡയലോഗും ആണ് ജീവിതമെന്ന് കരുതുന്ന ഒരു ഒറ്റബുദ്ധി. നല്ല വിഷമം തോന്നുന്നു. റോക്കി ഭായ് അല്ല, റോക്കി ‘ബോയ്’ ആണിവൻ”

about kgf

Safana Safu :