സുഗത കുമാരി എന്ന എഴുത്തുകാരിയെ തൊട്ടു തുടങ്ങിയത് അങ്ങനെയാണ്; കുറിപ്പുമായി അശ്വതി

സുഗത കുമാരി ടീച്ചറുടെ മരണത്തിൽ നിന്നും പലർക്കും കര കയറാൻ സാധിച്ചിട്ടില്ല വാട്സ്ആപ് സ്റ്റാറ്റസുകളിൽ കൂടിയും ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും അവർ ആ വേദന അറിയിക്കുകയും ചെയ്തു. അത്തരത്തിൽ അശ്വതി പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

‘കേരളാ ടീച്ചേർസ് അസോസിയേഷൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ കവിതാ രചനാ മത്സരത്തിന് സമ്മാനമായാണ് ‘ദേവദാസി’ കൈയേറ്റു വാങ്ങിയത്. പച്ച പുറം ചട്ടയുള്ള ഒരു പുസ്തകം. സുഗത കുമാരി എന്ന എഴുത്തുകാരിയെ തൊട്ടു തുടങ്ങിയത് അങ്ങനെയാണ്. വായിച്ചു വായിച്ചു പിന്നെയും വായിച്ച് ഓരോ വരിയും മനഃപാഠമാക്കി, തട്ടി നിന്ന വാക്കിന്റെയെല്ലാം അർത്ഥം തിരക്കി മലയാളം പഠിപ്പിച്ചിരുന്ന കോമള വല്ലി ടീച്ചറിന്റെ അടുത്തു പോയി. ‘കണ്ണില്ലാത്തവർ കടലു കാണാൻ’ പോയതിൽ വിങ്ങിയും , ‘കൊല്ലേണ്ടതെങ്ങനെ’ എന്ന ചോദ്യത്തിൽ വീർപ്പുമുട്ടിയുമാണ് അന്നേ വരെ തീൻമേശയിൽ പോലും കൂട്ടായിരുന്ന മാലിയുടെ പുസ്തകങ്ങൾക്ക് ദേവദാസിയെ പകരക്കാരിയാക്കിയത്.

Noora T Noora T :