ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ പത്ത് സെക്കന്റിനകത്ത് താന്‍ രക്ഷിച്ചോളാമെന്നാണ് സംവിധായകന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

നോ വേ ഔട്ട് എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ ആണ് താരം പങ്കുവെച്ചത്. താനല്ല വേറെ ഒരു നടന്‍ താന്‍ ചെയ്ത വേഷം ചെയ്തിരുന്നെങ്കിലും സംവിധായകന് നല്ല തെറി വിളി കേള്‍ക്കുമായിരുന്നെന്നാണ് പിഷാരടി പറയുന്നത്. വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട ദിവസങ്ങളായിരുന്നു ലൊക്കേഷനിലേതെന്നും പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ഒരു റോപ്പില്‍ തൂങ്ങി നില്‍ക്കുന്ന രംഗമാണ് അഭിനയിക്കാനുണ്ടായിരുന്നത്. ഞാന്‍ ഈ റോപ്പില്‍ തൂങ്ങുമ്പോള്‍ എന്റെ ശരീരം ഇങ്ങനെ വളഞ്ഞുപോകുന്നുണ്ട്. മാഫിയ ശശി ചേട്ടന്‍ വന്ന് തൂക്കിയതാണ്. ചേട്ടാ ചേട്ടന്റെ ബോഡി കാണുമ്പോള്‍ ഒരു റോപ്പില്‍ തൂങ്ങുന്ന ഫീലുണ്ട്. ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു.

പത്ത് സെക്കന്റിനകത്ത് ഞാന്‍ രക്ഷിച്ചോളാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ തൂങ്ങി. എനിക്കറിയാം ഒരു പ്രത്യേക ഷോട്ടിന് വേറെ ഒരു വഴിയുമില്ലെന്ന്. എങ്ങനെ അഭിനയിച്ചാലും ആ ഒറിജിനാലിറ്റി കിട്ടില്ല. പത്ത് സെക്കന്റേ ഉള്ളൂ. അടുത്ത 10 സെക്കന്റാണ് നമ്മള്‍ അനുഭവിക്കുക. അങ്ങനെ ആ സീന്‍ ചെയ്യുകയായിരുന്നു, പിഷാരടി പറഞ്ഞു.

Vijayasree Vijayasree :