കല്യാണം കഴിക്കാൻ ഉദ്ദേശ്യം ഇല്ല; പിന്നെ എങ്ങനെ സങ്കൽപങ്ങൾ ഉണ്ടാകും… ആരാധകരെ ഞെട്ടിച്ച് കൊണ്ട് സത്യ

മെർഷീന എന്ന പേരിനേക്കാൾ സത്യ എന്ന പേര് പറയുന്നതായിരിക്കും ഒരു പക്ഷെ പെട്ടെന്ന് മനസ്സിലാവുക.
അയലത്തെ സുന്ദരിയിലും തോന്ന്യാക്ഷരങ്ങളിലും എല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും നീനു ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തത് സത്യ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനിയത്തിയാണ് മെര്‍ഷീന നീനു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്വെല്ലുവിളികൾ നിറഞ്ഞതും, വ്യത്യസ്തവുമായ റോളുകൾ ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം അതുകൊണ്ടാണ് സത്യ എന്ന പെൺകുട്ടിയിലെ കഥാപാത്രം താൻ സ്വീകരിച്ചതെന്നാണ് നീനുവിന്റെ അഭിപ്രായം. സത്യയിലൂടെ എത്തിയപ്പോൾ തന്റെ ധൈര്യം കൂടിയതായി നീനു പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടും ഉണ്ട്. ഇപ്പോൾ ആരാധകരുടെ ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് മെർഷീന.

നിരന്തരമായുള്ള പ്രേക്ഷകരുടെ ഒരു ചോദ്യത്തിന് ഉള്ള ഉത്തരമാണ് മെർഷീന നൽകിയത്. എന്താണ് ചേച്ചിയുടെ വിവാഹ സങ്കൽപ്പങ്ങൾ എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് മെർഷീന മറുപടി നൽകിയത്. വിവാഹം കഴിക്കാൻ ഉദ്ദേശ്യം ഇല്ല. അതുകൊണ്ട് അതേ കുറിച്ച് ഒരു സങ്കൽപ്പവും ഇല്ല എന്നാണ് മെർഷീനയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. താരത്തിന്റെ മറുപടിയും ഇപ്പോൾ വൈറൽ ആവുകയാണ്.

Noora T Noora T :