മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ മനസ് തുറക്കുകയാണ്.
കലാകാരന്മാരുടെ മനസ് വിഷമിക്കുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ലെന്നാണ് നവ്യ പറയുന്നത്. വേദനിച്ചിരിക്കുന്ന സമയത്ത് സെല്‍ഫി ചോദിച്ച് ആരാധകരെത്തിയ സംഭവവും നവ്യ പങ്കുവെച്ചു. ഒരു അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു.
അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കവെ നവ്യ പറഞ്ഞത് വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് തിരികെ വരുന്ന ഫീലായിരുന്നുവെന്നാണ്. അതേസമയം, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്നും നവ്യ പറയുന്നു.