കള്ളത്തരം കയ്യോടെ പൊക്കി തുമ്പിപ്പെണ്ണ് ; വിവേകിനെ സൂക്ഷിക്കണം ; സഹദേവന് വീട് മാറിയെന്നാ തോന്നുന്നത് ; ഗുലു ഗുലു തിത്തക പഞ്ച ഗവ്യ ഗുടം കൊണ്ടൊരു ഉഗ്രൻ വിദ്യയുമായി തൂവൽസ്പർശം പരമ്പര!

ഇന്നത്തെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു. എനിക്ക് എല്ലാം ശൂന്യമായിരുന്നു. അത് പ്രണയത്തിന്റെ ശൂന്യതയായിട്ടാണ് തോന്നിയത് . നിങ്ങൾക്കോ ?ഏതായാലും എല്ലാവരുടെയും ത്രില്ലെർ പരമ്പരയിൽ ആദ്യമായി പ്രണയത്തിന്റെ പെരുമഴ പെയിതിരിക്കുകയാണ്. ചാറ്റൽ മഴ ആയിരുന്നു എങ്കിൽ കുട പിടിച്ചു പിടിച്ചു നില്കാമായിരുന്നു. എന്നാൽ ഇതൊരു പെരുമഴയായി പോയി.. അതുകൊണ്ട് എങ്ങനെ പറയണം എന്ന് അറിയില്ല..

ഏതായാലും, കഥ കാണാൻ സാധിക്കാതെ പോയവർക്ക് വേണ്ടി ഞാൻ കഥ ഒന്ന് പെട്ടന്ന് പറയാം . ശേഷം ആ വിവേകിനെ കുറിച്ച് നമുക്കൊന്നു പഠിക്കേണ്ടിയിരിക്കുന്നു. അപ്പോൾ കഥ ഇന്ന് തുടങ്ങുന്നത് തന്നെ ശ്രേയയുടെ പ്രണയത്തിലാണ്. അവിടെ തുമ്പിയും വീട്ടുകാരുമെല്ലാം ശ്രേയ പാട്ടുകേട്ട് നിൽക്കുന്നതാണ് നോക്കിനിൽക്കുന്നത്. അത് ആ വിവേകിന്റെ പണിയാണ് .

ശേഷം കൂടുതലും കാണിച്ചത് അവിനാശ് സഹദേവൻ മണ്ടത്തരങ്ങൾ ആയിരുന്നു. അതിൽ മാളു പവിത്രയുടെ അടുത്ത് ചെല്ലുന്നുണ്ട്. ശരിക്കും ഇന്ന് ശ്രേയയുടെ അശ്രദ്ധ കൊണ്ട് നഷ്ട്ടപ്പെട്ട ഒരു സീൻ ഇന്ന് ഉണ്ടായി. അതെന്താണ് മനസിലായല്ലോ.. മാളു പറയാനുണ്ടായിരുന്ന ആ ബിസിനസ് പ്ലാനും ആ റിസോർട്ടിലെ കാര്യവും ശരിക്കും ശ്രേയ ഇന്നറിയേണ്ടതായിരുന്നു. അത് മിസ് ആയിപ്പോയി.

ഏതായാലും നമുക്ക് നോക്കാം.. എല്ലാം ശ്രേയ കണ്ടെത്തും ആര് ശ്രദ്ധ മാറ്റാൻ ശ്രമിച്ചാലും ഇനി ആരെ പ്രണയിച്ചാലും. പിന്നെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യം സഹുവായിരുന്നു . മാളു വന്നിട്ട് സഹദേവനോട് ആ എണ്ണയുടെ കാര്യം ചോദിക്കുമ്പോൾ ആ എണ്ണയുടെ പേര് പറയുന്നുണ്ട്..

ഗുലു ഗുലു തിത്തക പഞ്ച ഗവ്യ ഗുടം … നിങ്ങൾ ഒന്ന് പറയാൻ ശ്രമിച്ചു നോക്കണേ.. ഏതായാലും നല്ല ഗുടം ആയതുകൊണ്ട് മാളു ശരിക്കൊന്നു തടവിയപ്പോൾ അവിനാശ് ഇറങ്ങി ഓടുകയായിരുന്നു. ഏതായാലും ആ ഗുടം പരീക്ഷക്കിക്കുന്നത് നല്ലതാണ്.

പിന്നെ ലാസ്റ്റ് പാർട്ടിൽ ശ്രേയയും വിവേകും കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ ആയിരുന്നു..എനിക്കാത്തത്ര സുഖിച്ചില്ല… എല്ലാം ശൂന്യത ആണെന്നാണ് അവർ പറയുന്നത്…ഹും നമുക്ക് വിവേകിനെ ഇനിയും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഒരു ചെറിയ സംശയം അത് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾക്ക് ആ സംശയം തോന്നിയിട്ടുണ്ടോ എന്നറിയില്ലല്ലോ എന്നാണ് ഞാൻ കരുതിയത് . അപക്ഷേ കറെക്റ്റ് ആയി നിങ്ങൾ അത് പറഞ്ഞു .

about thoovalsparsham

Safana Safu :