ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലും ഈസ്റ്റര്‍ ആഘോഷിച്ചത്. രസകരമായ ടാസ്‌ക്കും ലാലേട്ടന്‍ നല്‍കിയിരുന്നു. പതിവ് പോലെ ടാസ്‌ക്കുകള്‍ മത്സരാര്‍ത്ഥികളുടെ ഇടയില്‍ ചെറിയ ഭിന്നപ്പിന് ഇടവരുത്തിയിട്ടുണ്ട്.
ബിഗ് ബോസ് കഴിഞ്ഞ വാരം നല്‍കിയ വീക്കിലി ടാസ്‌ക്ക് ഹൗസിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. രസകരമായ ടാസ്‌ക്ക് ആണെങ്കിലും ഹൗസില്‍ വലിയ പ്രശ്‌നം ഇത് സൃഷ്ടിച്ചിരുന്നു. ഇതിനെ കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. റോണ്‍സണ്ണിന്റെ ടീം ആയിരുന്നു വിജയിച്ചത്. ഇവരെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.
ടാസ്‌ക്കില്‍ ഒരു ജ്യോത്സ്യനായിട്ടായിരുന്നു റോണ്‍സണ്‍ എത്തിയത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു. ഒപ്പം റോണ്‍സണിനോട് തന്റെ ഭാവി പ്രവചിക്കാമോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.
രാജയോഗമാണെന്നാണ് റോണ്‍സണിന്റെ മറുപടി. ഭാവി ഭൂതമായിരിക്കുന്ന ഒരാളാണ് താന്‍ എന്നായിരുന്നു സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിലെ കഥാപാത്രത്തെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ബറോസില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതത്തിന്റേതാണ്. എന്നാലും രാജയോഗമാണ് മുന്നിലുള്ളതെന്ന് റോണ്‍സണ്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്‍സിയെ കുറിച്ചും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ദില്‍ഷയായിരുന്നു ക്യാപ്റ്റന്‍. ഏറ്റവു കൂടുതല്‍ വഴക്ക് നടന്ന ആഴ്ചയായിരുന്നു. ദില്‍ഷ നല്ലത് പറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് അത്ര നല്ല അഭിപ്രായമായിരുന്നില്ല പങ്കുവെച്ചത്. മോഹന്‍ലാലും ശനിയാഴ്ചത്തെ എപ്പിസോഡില്‍ ദില്‍ഷയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു.
പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഈ സ്ഥാനത്ത് തെറ്റില്ലാത്ത പ്രകടനമാണ് താന്‍ നടത്തിയതെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കാന്‍ ശ്രമിച്ച് വലിയ പ്രശ്‌നമായി മാറുകയായിരുന്നെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം. കഴിഞ്ഞ ആഴ്ച നടന്ന പ്രശ്‌നങ്ങളൊക്കെ നിയന്ത്രിക്കാന്‍ ദില്‍ഷ ക്യാപ്റ്റനെന്ന നിലയില്‍ ശ്രമിച്ചെങ്കിലും ദില്‍ഷയ്ക്ക് അതിനു കഴിഞ്ഞില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇത് ദില്‍ഷ സമ്മതിക്കുന്നുമുണ്ട്.
ഇതിനിടയില്‍ ദില്‍ഷയും ശാലിനിയും തമ്മില്‍ ചെറി സംസാരം നടക്കുകയും ചെയ്തു. കാര്യങ്ങള്‍ ശാലിനിയ്ക്ക് തുറന്ന് പറയാന്‍ ധൈര്യമില്ലെന്ന് ദില്‍ഷ പറഞ്ഞു. തനിക്ക് വഴക്കിന് താല്‍പര്യമില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി. ഒരാള്‍ നമ്മളോട് പെരുമാറുന്നത് എങ്ങനെ എന്നതിന് അനുസരിച്ചിരിക്കും തിരിച്ചുള്ള പ്രതികരണമെന്നും ഞാന്‍ അങ്ങനെയാണെന്നും ദില്‍ഷ തിരിച്ചടിച്ചു. വന്നപ്പോള്‍ തന്നെ തനിക്ക് ഒരു പാവം ഇമേജ് കിട്ടിയെന്നും അങ്ങനെയല്ല താനെന്നും ദില്‍ഷ പറഞ്ഞു.
about bigg boss