ഇന്നത്തെ എപ്പിസോഡ് വളരെ വേഗത്തിൽ കുറെ സീനുകൾ കൂട്ടിച്ചേർത്താണ് കാണിച്ചത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എല്ലാം കേട്ട് സീരിയലിൽ മാറ്റം വന്നു എന്നാണ് തോന്നുന്നത്. പക്ഷെ ഇന്നത്തെ അമ്പാടിയുടെ അവസ്ഥ കാണുമ്പോൾ ആർക്കും വേതന തോന്നും. അതുപോലെ അലീനയുടെ ഒരു സപ്പോർട്ടും.
ചുറ്റുമുള്ള എല്ലാവരും കരഞ്ഞു സങ്കടപ്പെടുമ്പോഴും അമ്പാടിയ്ക്ക് ഒപ്പം നിൽക്കുന്നത് അലീനയാണ്. പിന്നെ അമ്പാടിയുടെ ഇന്നത്തെ മുഖം കാണുമ്പോൾ ഒന്നുറപ്പായി, അമ്പാടി എല്ലാം അറിയുന്നുണ്ട്.. എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്താണ് എന്നുള്ളത് ഉടൻ അറിയാം. പിന്നെ അൽപ്പം ഫാന്റസി ആയി പറഞ്ഞാൽ… അമ്പാടി ഗജനിയുടെ ആ ഒരു പ്രസൻസ് തിരിച്ചറിഞ്ഞപ്പോൾ തോന്നി.
ഗജനിയും അതുപോലെ എന്തോ ഒന്നു സ്മെൽ ചെയ്തു. ശരിക്കും ഒരു സിക്ത്ത് സെൻസ് എന്ന് പറയുന്നതുപോലെ. അതൊക്കെ ലോജിക്കില്ലായിമ ആണെന്ന് ഇനി ആരെങ്കിലും പറഞ്ഞാൽ ഞാൻ ചോദിക്കും കെ ജി എഫ് സിനിമ കണ്ടിട്ട് നിങ്ങൾക്ക് എന്ത് ലോജിക്ക് ആണ് തോന്നിയത് എന്ന് ?. അതാണ് ഫാന്റസി എന്ന് ആദ്യമേ ഞാൻ പറഞ്ഞത്.
ഈ ഒരു സംഗതി തോന്നിയതിനു പ്രധാന കാരണം അമ്പാടിയുടെ അഭിനയം ആണ്. നമ്മുടെ നിഖിൽ ചേട്ടൻ ആ ഒരു ഭാവം അഭിനയിച്ചു കാണിക്കുന്നതാണ് കൂടുതൽ ഹൈലൈറ്റ്. ആ ഒരു ഫേസ്ൽ നിമിഷനേരം കൊണ്ട് മിന്നിമായുന്ന നവരസങ്ങൾ. അതുപോലെ മാറ്റിനിർത്താൻ സാധിക്കില്ല . ജിതേന്ദ്രൻ അടിപൊളിയാണ് കേട്ടോ ..
അയാളുടെ കഥാപാത്രത്തെ സപ്പോർട്ട് ചെയ്യുകയല്ല.. അങ്ങനെ സപ്പോർട്ട് ചെയ്താൽ ശരിക്കും ഒരു പീഡന വീരനെ സപ്പോർട്ട് ചെയ്യുന്നപോലെ കുറ്റബോധം തോന്നും , പക്ഷെ ആ നടനെ സപ്പോർട്ട് ചെയ്യണം.. വേദന സഹിച്ചു കിടക്കുമ്പോഴും പഞ്ചാര അടിക്കുന്ന, സ്വഭാവം ,. ഇന്നത്തെ എപ്പിസോഡ് കണ്ടാൽ ജിതേന്ദ്രൻ പൊളി ആയിത്തോന്നും.. ഏതായാലും നിങ്ങൾ റിവ്യൂ കേട്ടതിനു ശേഷം ഇന്നത്തെ സീരിയൽ എപ്പിസോഡ് കണ്ടതിനു ശേഷം എന്നെ മറന്നില്ല എങ്കിൽ ഇവിടെ വന്നു ജിതേന്ദ്രനെ കുറിച്ച് അഭിപ്രായം പറയണേ…
about ammayariyathe