രണ്ടാമത് കിട്ടിയ വലിയ അവസരമാണ്, ഇപ്പോൾ കളി പഠിച്ചു, ആരുടെ കൂടെ നിൽക്കണമെന്ന് മനസിലായിയെന്ന് നിമിഷ ഇനി കളി വേറെ ലെവലാണേ…!

ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ മൂന്നാം ആഴ്ച അവസാനിക്കുമ്പോൾ ഒരാൾ കൂടി വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. അവതാരികയായി തിളങ്ങുന്ന ശാലിനി നായരാണ് മൂന്നാം ആഴ്ച വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. രണ്ടാം ആഴ്ചയിൽ എവിക്ഷൻ ആയിരുന്നില്ല പകരം നിമിഷയെ സീക്രട്ട് റൂമിൽ പാർപ്പിക്കുകയാണ് ചെയ്തത്. രണ്ട് ദിവസം രഹസ്യ മുറിയിലിരുന്ന് കളി കണ്ട നിമിഷ തിരികെ എത്തിയത് നിരവധി മാറ്റങ്ങളുമായിട്ടാണ്. താൻ എന്താണ് ആ ഒളിവിൽ കഴിഞ്ഞ രണ്ട് ദിവസം ചെയ്തതെന്ന് മോ​ഹൻലാലിന് മുമ്പിൽ‌ വെച്ച് സഹമത്സരാർഥികളോട് വെളിപ്പെടുത്തിയിരിക്കുകയാണ് നിമിഷ ഇപ്പോൾ

രഹസ്യ അറയില്‍ കഴിഞ്ഞ നിമിഷയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് മോചനം ലഭിച്ചത്. കറുത്ത ഉടുപ്പ് ഇട്ട്, മുഖം മൂടി ധരിച്ചാണ് നിമിഷ ബിഗ്ബോസിലേക്ക് എത്തിയത്.. നിമിഷയുടെ വരവ് ഷോയ്ക്ക് കൂടുതല്‍ ആവേശം പകരുകയായിരുന്നു. ബിഗ്ഗ് ബോസിന്റെ രഹസ്യ അറയില്‍ കഴിയുകയായിരുന്നു എന്നോ, ഇവിടെ നടന്നത് എല്ലാം താന്‍ കണ്ടു എന്നോ ഒരിക്കലും ആരോടും പറയരുത് എന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ബിഗ്ഗ് ബോസ് നിമിഷയെ അകത്തേക്ക് കടത്തി വിട്ടത്. എല്ലാം കണ്ടു കൊണ്ടാണ് നിമിഷ തിരിച്ചെത്തിയിരിയ്ക്കുന്നത് എന്ന് ഉറ്റ സുഹൃത്ത് ജാസ്മിന് അടക്കം ആര്‍ക്കും അറിയില്ലായിരുന്നു.

എന്നാൽ 21ാം എപ്പിസോഡായ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ നിമിഷയോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എവിടെയായിരുന്നു എന്ന് ചോദിച്ചു. ഇതിന് ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് ലാലേട്ടാ എന്നായിരുന്നു നിമിഷയുടെ പ്രതികരണം. അതോടെ നിമിഷ സീക്രട്ട് റൂമിലിരുന്ന് അവിടെ നടന്നത് മുഴുവൻ കണ്ടുരുന്നുവെന്നും വീണ്ടും ഒരു അവസരം കൂടി തരുമോ എന്ന് അഭ്യർത്ഥിച്ചത് കൊണ്ടാണ് നിമിഷയ്ക്ക് രണ്ടാമതൊരു ചാൻസ് കൊടുത്തതെന്നും മോഹൻലാൽ പറഞ്ഞു.

ഇതെനിക്ക് രണ്ടാമത് കിട്ടിയ വലിയ അവസരമാണെന്നും ഇപ്പോൾ കളി പഠിച്ചുവെന്നും ആരുടെ കൂടെ നിൽക്കണം എന്ന് മനസിലായെന്നും നിമിഷ പറഞ്ഞു. ഇനി മികച്ച രീതിയിൽ തന്നെ കളിക്കുമെന്നും തൻ്റെ മാറ്റം ഉള്ളിൽ തന്നെ പലർക്കും മനസിലായിട്ടുണ്ടെന്നും നിമിഷ പറയുന്നു. ഇനിയുള്ള അവസരം പാഴാക്കില്ല എന്നും കളിയുടെ ഇടയ്ക്ക് വരുന്ന ഗെയിമുകളല്ല പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞതായും നിമിഷ പറയുന്നു.

നിമിഷയുടെ വരവിൽ ജാസ്മിൻ അടക്കമുള്ള സഹമത്സാര്‍ഥികള്‍ ആഹ്ളാദത്തിലായിരുന്നു എങ്കിലും ചിലരുടെ എങ്കിലും മനസ്സിൽ ആശയക്കുഴപ്പം നിഴലിക്കുന്നതായി കാണാമായിരുന്നു. പുറത്തുപോയ രണ്ട് ദിനം നിമിഷ ഷോ കണ്ടിട്ടുണ്ടാവുമോ എന്നതായിരുന്നു പലരുടേയും പ്രധാന സംശയം. ഇക്കാര്യം പലരും ബിബിവീട്ടിൽ പരസ്പരം പറയുന്നതും കാണാമായിരുന്നു. ഇന്ന് മോഹൻലാൽ ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ പലരുടെയും മുഖത്ത് ഈ അങ്കലാപ്പ് പ്രകടമായിരുന്നു.

നിമിഷയുടെ ​ഗെയിം ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നതിൽ വീട്ടിലുള്ളവർക്കും പുതിയ ധാരണകൾ വന്നിട്ടുണ്ട്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മത്സരം കൂടുതൽ കൊഴുക്കും. ഒരു പുതിയ മത്സരാർഥി കൂടെ വീട്ടിലേക്ക് വന്നിട്ടുണ്ട് ഇപ്പോൾ. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ സ്വദേശിയായ മണികണ്ഠൻ പിള്ള സി ആണ് മണിയൻ തോന്നയ്ക്കൽ എന്ന പേരിൽ വീട്ടിലെത്തിയിരിക്കുന്ന പുതിയ മത്സരാർഥി. ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ നടൻ, യുട്യൂബർ, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന മണികണ്ഠൻ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. മണിയൻ സ്പീക്കിംഗ് എന്ന പേരിലാണ് ഇദ്ദേഹത്തിൻറെ യുട്യൂബ് ചാനൽ.

about bigboss

AJILI ANNAJOHN :