സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സുറുമിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ദുൽഖർ പങ്കുവെച്ചത്.
“എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് ജന്മദിനാശംസകൾ,” എന്ന ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചു. ബെസ്റ്റീസ്, ബെസ്റ്റ് ഇത്ത, പാർട്ട്ണർ ഇൻ ക്രൈം തുടങ്ങിയ ഹാഷ്ടാഗുകളും ദുൽഖർ നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ കമന്റുകളിൽ നിരവധി പേർ സുറുമിക്ക് ആശംസയറിയിച്ചു. നസ്രിയ നസീം, സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, സണ്ണി വെയ്ൻ, രമേശ് പിഷാരടി തുടങ്ങിയവരും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ദുൽഖറിന് പിന്നാലെ സുറുമിയും അഭിനയ രംഗത്തേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ കണക്ക് കൂട്ടൽ. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സുറുമി മനസ് തുറന്നിരുന്നു. സിനിമയിലേക്ക് വരാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പേടിയായിരുന്നു. താനൊരു നാണം കുണുങ്ങിയായിരുന്നുവെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നുവെന്നുമാണ് സുറുമി പറഞ്ഞത്
എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്” സുറുമി
വരയ്ക്കാന്‍ എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങി തരാറുള്ളതെന്നും സുറുമി പറയുന്നു. പിന്നീട് താന്‍ ചിത്ര രചനയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനും വീട്ടില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും സുറുമി പറഞ്ഞു. അതേസമയം എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറഞ്ഞു
