80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും, പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്, ഭയങ്കര പ്രൈവസിയുള്ളയാളാണ് താനെന്ന് മീര ജാസ്മിന്‍

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മീര ജാസ്മിന്‍. ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ നായികയായി ആണ് മീര തിരിച്ചെത്തിയിരിക്കുന്നത്. ‘മകള്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

ഇപ്പോഴിതാ ഒപു അഭിമുഖത്തില്‍ തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം പറയുന്നുണ്ട്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും നടി പറയുന്നു.

‘നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്.

ഇപ്പോഴത്തെ നടിമാര്‍ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ്’ എന്നും മീര പറഞ്ഞു.

Vijayasree Vijayasree :