എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു; പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെപോയ കോപാകുലനായ യുവാവാണ് അദ്ദേഹമെന്ന് കങ്കണ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ കെ.ജി.എഫ് 2 യിലെ അഭിനയത്തിന് ചിത്രത്തിലെ നായകന്‍ യാഷിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. 70കളിലും 80 കളിലും കണ്ടിട്ടുള്ള അമിതാഭ് ബച്ചനോടായിരുന്നു കങ്കണ യാഷിനെ താരതമ്യം ചെയ്തത്.

ദശാബ്ദങ്ങളായി ഇന്ത്യ കാണാന്‍ കാത്തിരുന്ന ‘കോപാകുലനായ യുവാവിനെ’ കണ്ടു എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതുകൂടാതെ, രാം ചരണ്‍, അല്ലു അര്‍ജുന്‍, എന്‍ടിആര്‍ ജൂനിയര്‍, യാഷ് എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവച്ച്, ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ അവരുടെ സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും കങ്കണ കുറിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലായിരുന്നു പരാമര്‍ശം.

മറ്റൊരു പോസ്റ്റില്‍, കെ.ജി.എഫ് ചാപ്റ്റര്‍ 2-ല്‍ നിന്നുള്ള യാഷിന്റെ പോസ്റ്റര്‍ പങ്കുവെച്ച്, ”പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെപോയ കോപാകുലനായ യുവാവാണ് അദ്ദേഹം. എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു. അതിമനോഹരം.” എന്നാണ് കുറിച്ചത്.

Vijayasree Vijayasree :