നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവം ഞെട്ടലോടെയാണ് കേരളം കര കേട്ടത് . നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് കണ്ടുവെന്ന് ഫോറൻസിക് പരിശോധനയിലായിരുന്നു കണ്ടെത്തിയത്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതല്ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് . നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് പലതവണയാണെന്ന് സൂചന. ഒരു തവണ മാത്രം ദൃശ്യങ്ങള്‍ തുറന്നു പരിശോധിക്കുകയല്ല ചെയ്തിരിക്കുന്നതത്രെ. ഒന്നിലധികം ലാപ്ടോപ്പുകളുമായി പെന്‍ഡ്രൈവ് ബന്ധിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ആരാണ് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത് എന്നറിയാന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ മൂന്ന് കോടതികളിലെ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതായി വരുമെന്നാണ് പുതിയ വിവരം. പ്രതികളുടെ ഫോണ്‍ പരിശോധിച്ച വേളയില്‍ സുപ്രധാന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ…2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. പ്രതികളെ പിടികൂടി, ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി… തുടങ്ങിയ കാര്യങ്ങളെല്ലാം നടന്നത് ഈ വര്‍ഷം തന്നെയാണ്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് കേസില്‍ പ്രധാന തൊണ്ടിമുതലാണ്. ഇത് കോടതിയില്‍ സൂക്ഷിക്കുകയും ചെയ്തു.2018 ഡിസംബര്‍ 13നാണ് ഈ പെന്‍ഡ്രൈവ് വീണ്ടും തുറന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ വേളയില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.
ഇതേ പെന്‍ഡ്രൈവ് ഒന്നിലധികം തവണ തുറന്നു പരിശോധിച്ചു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ലാപ്ടോപ്പുകളുമായി ഘടിപ്പിച്ച് വിവിധ സമയങ്ങളിലാണ് ഇവ പരിശോധിച്ചിട്ടുള്ളത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെ അന്വേഷണം സങ്കീര്‍ണമായിരിക്കുകയാണ്. മൂന്ന് കോടതികളിലാണ് പെന്‍ഡ്രൈവ് വിവിധ ഘട്ടങ്ങളില്‍ സൂക്ഷിച്ചിരുന്നത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നു.
ഈ കോടതികളില്‍ സൂക്ഷിച്ചിരുന്ന വേളകളിലെല്ലാം പെന്‍ഡ്രൈവ് പരിശോധിക്കപ്പെട്ടോ എന്നത് തെളിയേണ്ട കാര്യമാണ്. ഇതിന് വേണ്ടി ഈ കോടതികളിലെ ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടി വരും.നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ രഹസ്യമായിട്ടാണ് നടക്കുന്നത്. നടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേസിലെ തൊണ്ടിമുതലുകളും അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രതികളുടെ മൊബൈലില്‍ എത്തിയിരുന്നു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആരാണ് പ്രതികളെ സഹായിച്ചത് എന്നാണ് കണ്ടെത്തേണ്ടത്. ചോദ്യം ചെയ്യേണ്ട ജീവനക്കാരുടെ വിവരങ്ങള്‍ നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അന്വേഷണ സംഘം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കോടതി ജീവനക്കാരെ ചോദ്യം ചെയ്താല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പറയുന്ന കാലത്ത് ജോലി ചെയ്തിരുന്നവരെല്ലാം അന്വേഷണ പരിധിയില്‍ വരും.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടു എന്നാണ് സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. കോടതിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയതാണോ കണ്ടത്, അതല്ല, അതിന് മുമ്പ് തന്നെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചോ… തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിയും വ്യക്തമാകേണ്ടതുണ്ട്. അന്വേഷണത്തിന് മൂന്ന് മാസം കൂടി അധിക സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചേക്കും.
about dileep